ധൈര്യവും ഉത്തരവാദിത്വവും കൈകോർത്തു നീങ്ങുന്നത് സർഗ്ഗാത്മകം, പാപ്പാ

ഫ്രാൻസീസ് പാപ്പാ, ഇറ്റലിയിലെ കുടുംബവ്യവസായ സംരഭങ്ങളുടെ സമിതിയുടെ (Associazione Italiana delle Aziende Familiari- AIDAF) പ്രതിനിധികളെ ശനിയാഴ്ച (05/10/24) വത്തിക്കാനിൽ സ്വീകരിച്ചു.

Oct 6, 2024 - 12:33
 0  5
ധൈര്യവും ഉത്തരവാദിത്വവും കൈകോർത്തു നീങ്ങുന്നത് സർഗ്ഗാത്മകം, പാപ്പാ

ഹൃദയത്തിൽ നിന്ന് വരുന്ന പ്രവർത്തനം ധീരവും ദീർഘവീക്ഷണമുള്ളതുമായിരിക്കുമെന്ന് മാർപ്പാപ്പാ പ്രസ്താവിച്ചു.

ഇറ്റലിയിലെ കുടുംബവ്യവസായ സംരഭങ്ങളുടെ സമിതിയുടെ (Associazione Italiana delle Aziende Familiari- AIDAF) പ്രതിനിധികളെ ശനിയാഴ്ച (05/10/24) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

ധൈര്യവും ഉത്തരവാദിത്വവും കൈകോർത്തു നീങ്ങുമ്പോൾ അത് ഗുണകരവും രചനാത്മകവുമായി ഭവിക്കുമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.  സമ്പദ്‌വ്യവസ്ഥയുടെ രഹസ്യമായ ഉത്തരവാദിത്വം  "ഗൃഹ ഭരണത്തെ" സൂചിപ്പിക്കുന്ന ഒരു വാക്കാണെന്നും അതിനാൽ അത് പരിചരണത്തിൻറെ ആവിഷക്കാരമാണെന്നും പറഞ്ഞ പാപ്പാ വ്യവസായത്തെ പരിപാലിക്കുക, കുടുംബത്തെ പരിപാലിക്കുക, പൊതു ഭവനത്തെ പരിപാലിക്കുക, ഭാവി തലമുറയെ പരിപാലിക്കുക എന്നി അർത്ഥതലങ്ങൾ അതിനുണ്ടെന്നും വിശദീകരിച്ചു.

ദൈവത്തിൻറെ കുടുംബമാകുന്ന സഭ കുടുംബപരമായ സകലത്തെയും മമതയോടെ നോക്കുന്നുവെന്നും പാപ്പാ പ്രസ്താവിച്ചു.സഭയുടെ ദൗത്യം പോലെ, കുടുബവ്യവസായ സംരംഭകരുടെ പ്രവർത്തനവും പൊതുവെ ഒരു പ്രദേശത്ത് കേന്ദ്രീകരിക്കുന്നതിനെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ കുടുംബ ബന്ധങ്ങളുടെ സാക്ഷ്യത്താലും തൊഴിൽപരമായ ഗൗരവതരമായ പ്രതിബദ്ധതയാലും ആ പ്രദേശത്തെ സമ്പന്നമാക്കാൻ അവർ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് ഓർമ്മിപ്പിച്ചു.

വിശ്വാസമെന്ന ദാനം, പ്രാദേശിക യാഥാർത്ഥ്യങ്ങളിൽ അവരുടെ സാന്നിധ്യത്തെ നയിക്കുകയും നരകുലത്തിൻറെ ഭാഗധേയത്തിൽ അവരുടെ പങ്കാളിത്തം ശക്തിപ്പെടുത്തുകയും ചെയ്യട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു. വ്യക്തികളും ജനതകളും തമ്മിലുള്ള സാഹോദര്യം ഏറെ മുറിപ്പെടുത്തപ്പെടുകയും  പൊതു ഭവനം മനുഷ്യൻറെ അന്യായമായ അത്യാഗ്രഹത്തിൻറെ അടയാളങ്ങൾ പേറുകയും ചെയ്യുന്നുണ്ടെങ്കിലും എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

1997-ൽ ഇറ്റലിയിൽ സ്ഥാപിതമായതാണ് കുടുംബവ്യവസായസംരംഭ സംഘടന (Associazione Italiana delle Aziende Familiari- AIDAF). ഇതിൽ 290 കുടുംബ വ്യവസായ സംരംഭങ്ങൾക്ക് അംഗത്വമുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow