പാക്കിസ്ഥാനിൽ ഒരു ക്രൈസ്തവ സ്ത്രീയ്ക്ക് വധശിക്ഷ

ദൈവനിന്ദ കുറ്റം ചുമത്തപ്പെട്ട നാല്പതുവയസ്സുകാരിയും വിവാഹിതയുമായ ഷഗുഫ്ത കിരണിന് കോടതി വധശിക്ഷ വിധിച്ചു.

Sep 22, 2024 - 12:42
 0  2
പാക്കിസ്ഥാനിൽ ഒരു ക്രൈസ്തവ സ്ത്രീയ്ക്ക് വധശിക്ഷ

പാക്കിസ്ഥാനിൽ ദൈവനിന്ദക്കുറ്റാരോപിതയായ ഷഗുഫ്ത കിരൺ എന്ന ക്രൈസ്തവ സ്ത്രിയ്ക്ക് ഇസ്ലമബാദിലെ പ്രത്യേക കോടതി വധശിക്ഷ വിധിച്ചു.

പ്രേഷിത വാർത്താ ഏജൻസിയായ ഫീദെസ് ആണ് ഈ വിവരം നല്കിയത്. 3 ലക്ഷം പാക്കിസ്ഥാൻ രൂപയും കോടതി പിഴയിട്ടിട്ടുണ്ട്.

വാട്ട്സാപ്പിൽ വന്ന ഒരു സന്ദേശം പങ്കുവച്ചതാണ് ഷഫുഗ കിരണിന് വധശിക്ഷ ലഭിക്കുന്നതിന് കാരണമായത്. മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്നതായിരുന്നു ഈ സന്ദേശം. എന്നാൽ കിരൺ വായിച്ചു നോക്കാതെയാണ് ഈ സന്ദേശം പങ്കുവച്ചതെന്ന് അവരുടെ വക്കീൽ റന അബ്ദുർ ഹമീദ് വെളിപ്പെടുത്തി. നാല്പതുവയസ്സുകാരിയായ വിവാഹിതയായ ഷഗുഫ്ത 4 കുഞ്ഞുങ്ങളുടെ അമ്മയാണ്. മൂന്നു വർഷം മുമ്പാണ് അവർ അറസ്റ്റിലായത്.

What's Your Reaction?

like

dislike

love

funny

angry

sad

wow