ഈശ്വര്‍ മല്‍പെ ഇന്ന് അര്‍ജുന്റെ കോഴിക്കോട്ടെ വീട്ടിലെത്തും

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അർജുൻ്റെ കുടുംബത്തെ പ്രാദേശിക മുങ്ങല്‍ വിദഗ്ധൻ ഈശ്വർ മല്‍പെ ഇന്ന് സന്ദർശിക്കും.

Aug 19, 2024 - 12:37
 0  3
ഈശ്വര്‍ മല്‍പെ ഇന്ന് അര്‍ജുന്റെ കോഴിക്കോട്ടെ വീട്ടിലെത്തും
കോഴിക്കോട് : ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അർജുൻ്റെ കുടുംബത്തെ പ്രാദേശിക മുങ്ങല്‍ വിദഗ്ധൻ ഈശ്വർ മല്‍പെ ഇന്ന് സന്ദർശിക്കും.
അർജുൻ്റെ കണ്ണാടിക്കലെ വീട്ടില്‍ എത്തിയാണ് കൂടിക്കാഴ്ച. കുടുംബത്തെ നിലവിലെ സാഹചര്യം അറിയിക്കാനും സമാധാനിപ്പിക്കാനുമാണ് വരുന്നതെന്ന് ഈശ്വർ മാല്‍പെ വ്യക്തമാക്കി.അതേസമയം ഷിരൂരില്‍ അർജുനായുള്ള തിരച്ചിലില്‍ അനിശ്ചിത്വം തുടരുകയാണ്. നിലവില്‍ ഡ്രെഡ്ജർ എത്തും വരെ ദൗത്യം നിർത്തിവച്ചിരിക്കുകയാണ്.

കുടുംബത്തിൻ്റെ ആവശ്യ പ്രകാരം പലതവണ ഗംഗവലി പുഴയില്‍ ഇറങ്ങി മല്‍പെ അർജുനായി തിരച്ചില്‍ നടത്തിയിരുന്നു. ലോറിയില്‍ മരം കെട്ടിയ കയർ ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ കണ്ടെത്തിയെങ്കിലും അർജുനെ കുറിച്ച്‌ സൂചനകള്‍ ഒന്നും ലഭിച്ചിരുന്നില്ല.കഴിഞ്ഞ വെള്ളിയാഴ്ച പുഴയില്‍ ഇറങ്ങിയ ഈശ്വർ മല്‍പെയ്ക്കും സംഘത്തിനും കാഴ്ച പരിധി പൂജ്യം ആയതിനാല്‍ തിരച്ചില്‍ അവസാനിപ്പിക്കേണ്ടി വന്നു. ഗോവയില്‍ നിന്ന് ഡ്രഡ്ജർ കൊണ്ട് വരാതെ തിരച്ചില്‍ സാധ്യമാകില്ലെന്നാണ് വിലയിരുത്തല്‍.ഗംഗാവലി പുഴയില്‍ വെള്ളത്തിൻ്റെ ഒഴുക്ക് വർധിക്കുകയും കലങ്ങുകയും ചെയ്തതോടെ മുങ്ങിയുള്ള പരിശോധന ദുഷ്ക്കരമാണ്. പുഴയില്‍ മണ്ണും കല്ലും അടിഞ്ഞുകൂടിയതിനാല്‍ ഡ്രെഡ്ജ് ചെയ്യാതെ തിരച്ചില്‍ സാധ്യമാകില്ലെന്നാണ് വിലയിരുത്തല്‍. ഇതോടെയാണ് ജില്ലാ ഭരണകൂടം ഗോവയില്‍നിന്ന് ഡ്രെഡ്ജർ എത്തുന്നത് വരെ തിരച്ചില്‍ നിർത്തിവെക്കാൻ തീരുമാനിച്ചത്.

ഡ്രെഡ്ജർ എന്ന് എത്തുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതത വന്നിട്ടില്ല . ഡ്രഡ്ജർ എത്തിക്കാനുള്ള പണം നല്‍കാൻ തയ്യാറാണെന്ന് ട്രക്ക് ഉടമ മനാഫ് അറിയിച്ചിരുന്നു.ഡൈവിഗ് അടക്കം എല്ലാ തരത്തിലുമുള്ള രക്ഷാദൗത്യവും ഗംഗാവലി പുഴയില്‍ നിർത്തി വച്ചിരിക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow