ലോറിയുടമ മനാഫും അര്‍ജുന്റെ കുടുംബവും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍ന്നു

ഷിരൂരിലെ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ട അർജുന്റെ കുടുംബവും ലോറിയുടമ മനാഫും തമ്മിലുള്ള തർക്കം ഒത്തുതീർന്നു.

Oct 6, 2024 - 12:38
 0  5
ലോറിയുടമ മനാഫും അര്‍ജുന്റെ കുടുംബവും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍ന്നു

കോഴിക്കോട്: ഷിരൂരിലെ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ട അർജുന്റെ കുടുംബവും ലോറിയുടമ മനാഫും തമ്മിലുള്ള തർക്കം ഒത്തുതീർന്നു.

. മനുഷ്യാവകാശ പ്രവർത്തകരായ നൗഷാദ് തെക്കയില്‍, വിനോദ് മേക്കോത്ത് എന്നിവരാണ് കൂടിക്കാഴ്ചക്ക് മുൻകൈയെടുത്തത്. തുടർന്ന് അർജുന്റെ വീട്ടിലെത്തി മനാഫ് വീട്ടുകാരെ സന്ദർശിച്ചു.തെറ്റിദ്ധാരണകള്‍ മാറിയെന്ന് മനാഫും അർജുന്റെ സഹോദരീ ഭർത്താവ് ജിതിനും പറഞ്ഞു

കുടുംബാംഗങ്ങളായ മുബീൻ, അല്‍ഫ് നിഷാം, അബ്ദുല്‍ വാലി, സാജിദ് എന്നിവരും മനാഫിന് ഒപ്പമുണ്ടായിരുന്നു. അർജുന്റെ സഹോദരി അഞ്ജു, സഹോദരൻ അഭിജിത്, സഹോദരി ഭർത്താവ് ജിതിൻ, ബന്ധു ശ്രീനിഷ് എന്നിവരുമായി ഇവർ സംസാരിച്ചു.

തങ്ങള്‍ ഒരു കുടുംബമാണെന്നും കുടുംബത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍ സ്വാഭാവികമാണെന്നും മനാഫ് പറഞ്ഞു. ഇപ്പോള്‍ എല്ലാം സംസാരിച്ച്‌ തീർത്തെന്നും അദ്ദേഹം വ്യക്തമാക്കി. താൻ ഉദ്ദേശിച്ച കാര്യങ്ങളല്ല വാർത്താ സമ്മേളനത്തിന് പിന്നാലെ ചർച്ചയായതെന്ന് ജിതിൻ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow