അര്‍ജുനായുള്ള തെരച്ചില്‍ തുടരും; ഇന്ന് പരിശോധന നാവികസേന മാര്‍ക്ക് ചെയ്ത് 4-ാം പോയന്‍റില്‍

കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരും.

Sep 22, 2024 - 23:26
 0  4
അര്‍ജുനായുള്ള തെരച്ചില്‍ തുടരും; ഇന്ന് പരിശോധന നാവികസേന മാര്‍ക്ക് ചെയ്ത് 4-ാം പോയന്‍റില്‍

ബെംഗളൂരു: കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരും.

നാവികസേന പുഴയില്‍ മാർക്ക് ചെയ്ത് നല്‍കിയ സിപി4 എന്ന പോയന്‍റിലാണ് ഇന്ന് തെരച്ചില്‍ നടത്തുക. ഡ്രഡ്ജർ ഈ പോയന്‍റിന് സമീപത്ത് നങ്കൂരമിട്ട് ക്യാമറ ഉപയോഗിച്ച്‌ അടിയിലെ ദൃശ്യം പകർത്തും. ഡ്രഡ്ജർ കമ്ബനിയുടെ ഡൈവർമാരാണ് ജലത്തിനടിയില്‍ ഉപയോഗിക്കാവുന്ന ക്യാമറയുമായി മുങ്ങുക. സ്വമേധയാ പുഴയില്‍ തെരച്ചിലിന് ഇറങ്ങുന്ന പ്രാദേശിക മുങ്ങല്‍ വിദഗ്‍ധൻ ഈശ്വർ മാല്‍പെ ഇന്നും രാവിലെ മുങ്ങി പരിശോധന നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഇന്നലെ കണ്ടെത്തിയ ലോറി അർജുന്റേതല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. ക്യാബിനും ടയറുകളുമാണ് കണ്ടത്. ഇത് അര്‍ജുന്‍റെ ലോറിയുടേതല്ലെന്ന് സ്ഥിരീകരിച്ചു. ക്രെയിനില്‍ കെട്ടിയ ഇരുമ്ബ് വടം ഉപയോഗിച്ചാണ് രണ്ട് ടയറുകളും ക്യാബിനും പുറത്തെടുത്തത്. രണ്ട് പോയിന്‍റുകളിലാണ് ഇന്നലെ മല്‍പ്പെ സംഘം പരിശോധന നടത്തിയത്. പുഴയിലെ പരിശോധനയില്‍ ആദ്യത്തെ പോയിന്‍റില്‍ നിന്ന് ടാങ്കറിന്‍റെ രണ്ട് ടയറുകളും ആക്സിലേറ്ററും കണ്ടെത്തി. രണ്ടാം പോയിന്‍റില്‍ നിന്നാണ് ടാങ്കറിന്‍റെ ക്യാബിന്‍ കണ്ടെത്തിയത്. ഇന്നലെ ഏറെനേരം തിരച്ചില്‍ നീണ്ടുനിന്നിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow