രോഗിയുടെ തല സര്‍ജറി ചെയ്യാന്‍ 13 കാരിയായ മകളെ ഡോക്ടര്‍ അനുവദിച്ചെന്ന് ആരോപണം
ഓപ്പറേഷന്‍ തീയ്യറ്ററില്‍ രോഗിയുടെ തല സർജറി ചെയ്യാന്‍ 13 കാരിയായ മകളെ ഡോക്ടർ അനുവദിച്ചെന്ന് ആരോപണം.
ഓപ്പറേഷന്‍ തീയ്യറ്ററില്‍ രോഗിയുടെ തല സർജറി ചെയ്യാന്‍ 13 കാരിയായ മകളെ ഡോക്ടർ അനുവദിച്ചെന്ന് ആരോപണം.പ്രായപൂർത്തിയാകാത്ത ആളെ ഉപയോഗിച്ചതിനെ കുറിച്ച് ഗ്രാസിലെ പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസില്‍ അജ്ഞാത പരാതി ലഭിച്ചെങ്കിലും ജൂലൈ വരെ വെളിച്ചം കണ്ടില്ല.
ഓപ്പറേഷൻ സമയത്ത് രോഗിയുടെ തലയോട്ടിയില്‍ ഒരു ദ്വാരം തീര്‍ക്കാന്‍ ഡോക്ടര്‍ തന്‍റെ 13 വയസ്സുള്ള മകളെ അനുവദിച്ചെന്ന ആരോപണം വിവാദമായതിനെ തുടര്‍ന്ന് അന്വേഷണം പ്രഖ്യാപിച്ചു. കഴിഞ്ഞ ജനുവരിയില്‍ 33 വയസ്സുള്ള ഒരാള്‍ അപകടത്തെ തുടര്‍ന്നാണ് ഓസ്ട്രിയൻ നഗരമായ ഗ്രാസിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ പ്രവേശിക്കപ്പെട്ടത്.
ഓപ്പറേഷന് മുമ്ബ് സർജന്‍ തന്‍റെ മകളെ പരിക്കേറ്റയാളുടെ തലയില്‍ ദ്വാരമിടാന്‍ അനുവദിക്കുകയായിരുന്നു എന്നാണ് ഉയര്‍ന്ന ആരോപണം. അന്വേഷണം നേരിടുന്ന വനിതാ ന്യൂറോ സർജന്‍റെ പേര് സുരക്ഷാ കാരണങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ആരോപണം ഉയര്‍ന്നെങ്കിലും സര്‍ജറി വിജയകരമായിരുന്നെന്നും രോഗി സുഖപ്പെട്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതേസമയം പരാതി മാധ്യമങ്ങളിലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഓപ്പറേഷൻ നടത്തിയ സർജനെയും അവരെ സഹായിച്ച സീനിയർ സർജനെയും താല്‍ക്കാലികമായി സസ്പെൻഡ് ചെയ്തതായി ഗ്രാസ് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. ഒപ്പം ശസ്ത്രക്രിയാ വേളയില്‍ ഡോക്ടറോടൊപ്പമുണ്ടായിരുന്ന അഞ്ച് ആശുപത്രി ജീവനക്കാർക്കെതിരെ 'ശിക്ഷാർഹമായ ഒരു പ്രവൃത്തി തടയുന്നതില്‍ പരാജയപ്പെട്ടു' എന്ന കുറ്റം ചുമത്തി അന്വേഷണം നടക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തന്‍റെ തലയോട്ടി സർജറിയില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയും പങ്കെടുത്തു എന്നതിനെ കുറിച്ച് മാധ്യമ വാര്‍ത്തയിലൂടെയാണ് അറിഞ്ഞതെന്ന് അന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ആള്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് അദ്ദേഹം കേസുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. തന്‍റെ ക്ലൈറ്റിന് ഇത് മൂലമുണ്ടായ വേദനയ്ക്കും കഷ്ടപ്പാടുകള്‍ക്കും നഷ്ടപരിഹാരം തേടി കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകനായ പീറ്റർ ഫ്രീബർഗർ മാധ്യമങ്ങളെ അറിയിച്ചു. ശസ്ത്രക്രിയ വിജയകരമായിരുന്നെങ്കിലും അദ്ദേഹത്തിന് ജോലി ചെയ്യാൻ കഴിയുന്നില്ലെന്നും പീറ്റര്‍ ആരോപിച്ചു.
What's Your Reaction?