അടിക്കേണ്ട 'സാധനം' വീട്ടുപടിക്കല്‍ എത്തും, ഇഷ്ട മദ്യ ബ്രാൻഡ് ഓണ്‍ലൈനില്‍ എത്തിക്കാൻ സംസ്ഥാനങ്ങള്‍

വീട്ടിലിരുന്ന് തന്നെ നമ്മുക്ക് ആവശ്യനുസരണം ഇഷ്ടമുള്ള സമയത്ത് സാധനങ്ങള്‍ വാങ്ങാം. എന്നാല്‍ ഇത്തരത്തില്‍ മദ്യം എത്തിയാലോ? അതിന് കുറിച്ച്‌ നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? ഫുഡ് ഡെലിവറി ആപ്പുകളായ സ്വിഗ്ഗി, സൊമാറ്റോ, തുടങ്ങിയവയിലൂടെയാണ് ഈ പദ്ധതി നടപ്പിലാക്കാൻ സംസ്ഥാനങ്ങള്‍ ശ്രമിക്കുന്നത്.

Jul 18, 2024 - 23:29
 0  4
അടിക്കേണ്ട 'സാധനം' വീട്ടുപടിക്കല്‍ എത്തും, ഇഷ്ട മദ്യ ബ്രാൻഡ് ഓണ്‍ലൈനില്‍ എത്തിക്കാൻ സംസ്ഥാനങ്ങള്‍

ക്ഷണ സാധനങ്ങളും പാനീയവും വീട്ടുസാധനങ്ങളുമെല്ലാം ഓണ്‍ലെെനില്‍ ഓഡർ ചെയ്താല്‍ വീട്ടില്‍ എത്തുന്ന സംവിധാനങ്ങള്‍ ഉണ്ട്.

വീട്ടിലിരുന്ന് തന്നെ നമ്മുക്ക് ആവശ്യനുസരണം ഇഷ്ടമുള്ള സമയത്ത് സാധനങ്ങള്‍ വാങ്ങാം. എന്നാല്‍ ഇത്തരത്തില്‍ മദ്യം എത്തിയാലോ? അതിന് കുറിച്ച്‌ നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? ഫുഡ് ഡെലിവറി ആപ്പുകളായ സ്വിഗ്ഗി, സൊമാറ്റോ, തുടങ്ങിയവയിലൂടെയാണ് ഈ പദ്ധതി നടപ്പിലാക്കാൻ സംസ്ഥാനങ്ങള്‍ ശ്രമിക്കുന്നത്.

ദി ഇക്കണോമിക് ടെെംസിന്റെ റിപ്പോർട്ട് പ്രകാരം കേരളം, കർണാടക, ഹരിയാന, പഞ്ചാബ്, തമിഴ്‌നാട്, ഗോവ, ഡല്‍ഹി എന്നി സംസ്ഥാനങ്ങള്‍ ഈ പദ്ധതി പരിഗണിക്കുന്നുണ്ട്. നിലവില്‍ പശ്ചിമ ബംഗാളിലും ഒഡീഷയിലും മാത്രമാണ് ഓണ്‍ലെെനായി മദ്യം വിതരണം ചെയ്യുന്നത്. ഈ പദ്ധതി ആദ്യം പരീക്ഷണാടിസ്ഥാനത്തില്‍ ബിയർ, വെെൻ തുടങ്ങിയ കുറഞ്ഞ ആല്‍ക്കഹോള്‍ പാനീയങ്ങള്‍ വിതരണം ചെയ്ത് തുടങ്ങും.

മദ്യം വീട്ടുപടിക്കല്‍

കൊവിഡ് മഹാമാരിക്കാലത്താണ് മദ്യം ഓണ്‍ലെെനായി ഓഡർ ചെയ്യാൻ കഴിയുന്ന സംവിധാനങ്ങള്‍ മിക്ക സംസ്ഥാനങ്ങളിലും കൊണ്ടുവരുന്നത്. 2020ല്‍ പശ്ചിമ ബംഗാള്‍ ഗവണ്‍മെന്റ് ഇത് ഹോം ഡെലിവറി ചെയ്യാനുള്ള പദ്ധതി ആരംഭിച്ചിരുന്നു. സ്വിഗ്ഗി, സ്പെൻസർ തുടങ്ങിയ ചില ഓണ്‍ലെെൻ ഡെലിവറി ആപ്പുകള്‍ ഈ സംരംഭത്തിന് കെെക്കോർത്തപ്പോള്‍ ഇത് വലിയ ഹിറ്റ് പദ്ധതിയായി മാറി.

വളരെ എളുപ്പത്തില്‍ തടസമില്ലാതെ ഇതിലൂടെ മദ്യം വാങ്ങാൻ കഴിയുമെന്ന് ഒരാള്‍ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. കൗണ്ടറില്‍ വില്‍ക്കപ്പെടുന്ന 15 ശതമാനവും ഹോം ഡെലിവറി ഓർഡറുകളാണെന്ന് കൊല്‍ക്കത്തയിലെ ഒരു പ്രമുഖ റീട്ടെയിലർ ദി ടെെംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. മഹാരാഷ്ട്ര, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, അസം എന്നി സംസ്ഥാനങ്ങളില്‍ കർശന നിയന്ത്രണത്തോടെ മദ്യം ഡെലിവറി ചെയ്യാൻ അനുവദിച്ചിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടും അവിടെയും ഈ പദ്ധതി വലിയ വിജയമാണെന്നാണ് മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഹോം ഡെലിവറിയിലൂടെ പശ്ചിമ ബംഗാളിലും ഒഡീഷയിലും മദ്യ വില്പനയില്‍ 20 -30 ശതമാനം വരെ വർദ്ധനവ് ഉണ്ടായതായി റീട്ടെയില്‍ വ്യവസായ എക്സിക്യൂട്ടീവുകള്‍ പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow