ഇന്ന് തിരുവോണം : തിരുവോണത്തെ വരവേറ്റ് മലയാളികള്‍

മാവേലി മന്നന്റെ വരവിനും സമ്ബല്‍ സമൃദ്ധിയുടെ നാളുകള്‍ നിറയാനും പരസ്പരം സ്നേഹം പങ്കിട്ട് മലയാളി ആഘോഷം ആരവമാക്കുന്ന ദിവസം.

Sep 15, 2024 - 12:46
 0  6
ഇന്ന് തിരുവോണം : തിരുവോണത്തെ വരവേറ്റ് മലയാളികള്‍

ണ്ണൂർ : മാവേലി മന്നന്റെ വരവിനും സമ്ബല്‍ സമൃദ്ധിയുടെ നാളുകള്‍ നിറയാനും പരസ്പരം സ്നേഹം പങ്കിട്ട് മലയാളി ആഘോഷം ആരവമാക്കുന്ന ദിവസം.

വലിയ ഒരു ദുരന്തത്തിന് മുന്നിലാണ് ഇത്തവണ ഓണമെത്തുന്നത്. പക്ഷേ അതിജീവനത്തിന്റെ പാതയില്‍ ഓണമാഘോഷിക്കുകയാണ് ലോകമെമ്ബാടുമുള്ള മലയാളികള്‍.

ചിങ്ങമെത്തിയപ്പോള്‍ തന്നെ പ്രകൃതിയും ഓണത്തിനായി ഒരുങ്ങി. തുമ്ബ പോലെ ചിരിതൂകുന്ന തിരുവോണ നാളിനായുള്ള കാത്തിരിപ്പ്. കുഞ്ഞുകുസൃതികളുടെ മനോഹാരിത. ഇതര സംസ്ഥാന പൂക്കള്‍ക്ക് പുറമെ നാട്ടില്‍ പലയിടത്തും പൂക്കൃഷി കണ്ടു.

തിരുവോണനാളിനായി ഏറ്റവും കൂടുതല്‍ കാത്തിരുന്നതും കുട്ടികള്‍ തന്നെ. വലിയ ദുരന്തത്തിന്റെ വേദനയിലാണെങ്കിലും ഓണം ആഘോഷിക്കാതിരിക്കാൻ കഴിയില്ലല്ലോ. നാളുകള്‍.

ഉത്രാട നാളിലെ ഒരുക്കങ്ങള്‍ പൂര്‍ണതയിലേക്കെത്തുന്ന നേരം കൂടിയാണ് തിരുവോണം. അത്തം പത്തിന് അകൈതവമായ ചന്തം നിരത്തി പ്രകൃതിയുടെ സമ്മാനം. പ്രജകളെ കാണാനെത്തുന്ന മഹാബലി തമ്ബുരാൻ ഒരാണ്ടത്തേയ്ക്കുള്ള കരുതല്‍ സമ്മാനിച്ച്‌ മടങ്ങുന്ന മുഹൂര്‍ത്തത്തിനായി. സദ്യവട്ടത്തിനായി കാലേക്കൂട്ടി കരുതിയ വിഭവങ്ങള്‍ നിറച്ച്‌ കലവറയില്‍ രുചിക്കൂട്ടൊരുക്കാന്‍ മല്‍സരമായി. കാലമെത്ര മാറിയാലും മാറ്റി നിര്‍ത്താനാവാത്ത ശീലങ്ങളുണ്ട്.

നിറയെ വിശേഷങ്ങള്‍ പറയാനുണ്ട്. ഏറെനാള്‍ കാത്തിരുന്നതും ഈയൊരു വരവിനാണ്. നമ്മുടെ ജീവതാളവുമായി ഇത്രയേറെ ചേര്‍ന്നുനില്‍ക്കുന്നവരെ കാത്തിരിക്കുന്ന, ഒത്തു ചേരലിന്റെ നിമിഷങ്ങള്‍ സമ്മാനിക്കുന്ന നാളുകളല്ലേ നമ്മുടെ ഓണം.

എല്ലാവർക്കും ഓണാശംസകള്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow