പാരിസ് ഒളിംപിക്സ്: ഷൂട്ടിംഗില്‍ ഇന്ത്യയുടെ സ്വപ്നില്‍ കുസാലെയ്ക്ക് വെങ്കലം

പാരിസ് ഒളിംപിക്സ് ഷൂട്ടിംഗ് 50 മീറ്റർ റൈഫിള്‍ 3ല്‍ ഇന്ത്യയുടെ സ്വപ്നില്‍ കുസാലെയ്ക്ക് വെങ്കലം.

Aug 1, 2024 - 23:49
 0  10
പാരിസ് ഒളിംപിക്സ്: ഷൂട്ടിംഗില്‍ ഇന്ത്യയുടെ സ്വപ്നില്‍ കുസാലെയ്ക്ക് വെങ്കലം

പാരിസ്: പാരിസ് ഒളിംപിക്സ് ഷൂട്ടിംഗ് 50 മീറ്റർ റൈഫിള്‍ 3ല്‍ ഇന്ത്യയുടെ സ്വപ്നില്‍ കുസാലെയ്ക്ക് വെങ്കലം. 451.4 പോയിന്റ് നേടിയാണ് ഇന്ത്യൻ താരം മെഡല്‍ സ്വന്തമാക്കിയത്.

ഫൈനല്‍ മത്സരത്തിന്റെ തുടക്കത്തില്‍ ആറാമതായിരുന്നു സ്വപ്നില്‍. പിന്നീട് അവസാനം വരെ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് ഇന്ത്യൻ താരം വെങ്കല മെഡല്‍ നേട്ടം സ്വന്തമാക്കിയത്.

ആദ്യം നടന്ന നീല്‍ പൊസിഷനില്‍ മൂന്ന് സീരിസിലും സ്വപ്നില്‍ ആറാം സ്ഥാനത്തായിരുന്നു. പ്രോണ്‍ സീരിസ് തുടങ്ങിയപ്പോള്‍ അഞ്ചാം സ്ഥാനത്തേയ്ക്ക് ഉയർന്ന സ്വപ്നില്‍ മൂന്ന് സീരിസും പിന്നിട്ടപ്പോള്‍ അഞ്ചാമത് തന്നെ തുടരുകയായിരുന്നു. സ്റ്റാൻഡിംഗ് പൊസിഷനില്‍ മത്സരം തുടർന്നപ്പോഴാണ് സ്വപ്നില്‍ മുന്നേറിയത്.

ആദ്യ സീരിസില്‍ അഞ്ച് ഷോട്ടുകള്‍ ഉതിർത്തതിന് പിന്നാലെ താരം നാലാം സ്ഥാനത്തെത്തി. രണ്ടാം സീരിസ് പിന്നിടുമ്ബോള്‍ മൂന്നാം സ്ഥാനത്തേയ്ക്ക് ഉയർന്നു. പിന്നീട് വിജയികളെ നിർണയിക്കുന്ന അവസാനവട്ട പോരാട്ടത്തില്‍ വെങ്കല മെഡല്‍ ഉറപ്പിക്കുകയായിരുന്നു. അതേസമയം പാരിസ് ഒളിംപിക്സില്‍ മൂന്ന് വെങ്കലം സ്വന്തമാക്കിയ ഇന്ത്യ ഇപ്പോള്‍ 41-ാം സ്ഥാനത്താണ് ഉള്ളത് .

What's Your Reaction?

like

dislike

love

funny

angry

sad

wow