ലോകം പാരീസിലേക്ക് ചുരുങ്ങുന്നു; ഒളിമ്ബിക്‌സിന് ഇനി ദിവസങ്ങള്‍ മാത്രം

ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കത്തെ വരവേല്‍ക്കാനൊരുങ്ങി പാരീസ്.

Jul 19, 2024 - 23:58
 0  5
ലോകം പാരീസിലേക്ക് ചുരുങ്ങുന്നു; ഒളിമ്ബിക്‌സിന് ഇനി ദിവസങ്ങള്‍ മാത്രം

പാരീസ്: ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കത്തെ വരവേല്‍ക്കാനൊരുങ്ങി പാരീസ്. ജൂലൈ 26ന് ഒളിമ്ബിക്‌സിന് ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ കോടിയേറുന്നതോടെ കലയുടെ നഗരം കായികമാമാങ്കത്തിന്റെ ഈറ്റിലമാവും.

സീൻ നദിക്കരയില്‍ പ്രണ്ഡഗംഭീരമായ ഉദ്ഘാടനത്തിനാണ് ഫ്രഞ്ച് സർക്കാർ ഒരുങ്ങുന്നത്. 3,20,000 ആളുകളെ ഉള്‍ക്കൊള്ളുന്നതാണ് ഉദ്ഘാടന വേദി. ഉദ്ഘാടനത്തിന് മുന്നോടിയായി പഴുതടച്ച സുരക്ഷയാണ് ഫ്രഞ്ച് സർക്കാർ ഒരുക്കിയിരിക്കുന്നത്.

ഉദ്ഘാടന വേദിയുടെ ആറരകിലോമീറ്റർ ചുറ്റളവില്‍ സൈന്യത്തെ ഇതിനോടകം ഫ്രഞ്ച് സർക്കാർ വിന്യസിച്ചിട്ടുണ്ട്. 24-ന് ആരംഭിക്കുന്ന മത്സരങ്ങള്‍ക്ക് ശേഷം 26-നാണ് ഉദ്ഘാടന ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്. 24-ന് ഫുട്‌ബോളും റഗ്ബി സെവൻസ് മത്സരങ്ങളും നടക്കും. 25ന് അമ്ബെയ്ത്ത്. തൊട്ടടുത്ത ദിവസം ഉദ്ഘാടനം എന്ന രീതിയിലാണ് പരിപാടികള്‍ ക്രമീകരിച്ചിട്ടുള്ളത്.

What's Your Reaction?

like

dislike

love

funny

angry

sad

wow