ഇനി നാല് വര്‍ഷത്തിലൊരിക്കല്‍ സ്‌കൂള്‍ ഒളിമ്ബിക്‌സ്‌

സ്‌കൂള്‍ കായികമേളയില്‍ ഇനി മുതല്‍ സ്‌കൂള്‍ ഒളിമ്ബിക്‌സ് നാലു വര്‍ഷത്തില്‍ ഒരിക്കല്‍ വിപുലമായ പരിപാടിയായി നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

Jul 3, 2024 - 21:18
 0  4
ഇനി നാല് വര്‍ഷത്തിലൊരിക്കല്‍ സ്‌കൂള്‍ ഒളിമ്ബിക്‌സ്‌

തിരുവനന്തപുരം: സ്‌കൂള്‍ കായികമേളയില്‍ ഇനി മുതല്‍ സ്‌കൂള്‍ ഒളിമ്ബിക്‌സ് നാലു വര്‍ഷത്തില്‍ ഒരിക്കല്‍ വിപുലമായ പരിപാടിയായി നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

വാര്‍ത്ത സമ്മേളനത്തിലാണ്‌ മന്ത്രി ഇക്കാര്യം അറിയിച്ചത്. എല്ലാവര്‍ഷവും കായികമേള നടക്കും. സ്‌കൂള്‍ ഒളിമ്ബിക്‌സ് നാല് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം. കായിക മേളയും ഒളിമ്ബികസും ഇത്തവണ ഒരുമിച്ച്‌ നടത്തുമെന്നും മന്ത്രി പറഞ്ഞു.

ഈ വര്‍ഷത്തെ സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ തിരുവനന്തപുരത്ത് വെച്ച്‌ നടക്കും. കലോത്സവത്തിന്റെ പുതുക്കിയ മാന്വല്‍ പ്രകാരമായിരിക്കും നടത്തുന്നത്. ഇത്തവണ തദ്ദേശിയ ജനതയുടെ(ഗോത്ര ജനത) കലകളും മത്സര ഇനമാവും.

What's Your Reaction?

like

dislike

love

funny

angry

sad

wow