യുഎൻ സെക്രട്ടറി ജനറലിന് ഇസ്രയേല്‍ പ്രവേശന വിലക്കേര്‍പ്പെടുത്തി

യുഎൻ സെക്രട്ടറി ജനറല്‍ അൻറോണിയോ ഗുട്ടറസിന് രാജ്യത്തേയ്ക്ക് പ്രവേശന വിലക്ക് ഏ‍ർപ്പെടുത്തി ഇസ്രയേല്‍.

Oct 3, 2024 - 12:20
 0  4
യുഎൻ സെക്രട്ടറി ജനറലിന് ഇസ്രയേല്‍ പ്രവേശന വിലക്കേര്‍പ്പെടുത്തി

യുഎൻ സെക്രട്ടറി ജനറല്‍ അൻറോണിയോ ഗുട്ടറസിന് രാജ്യത്തേയ്ക്ക് പ്രവേശന വിലക്ക് ഏ‍ർപ്പെടുത്തി ഇസ്രയേല്‍. ഇറാന്റെ ആക്രമണത്തെ ഗുട്ടറസ് അപലപിച്ചില്ലെന്ന് ആരോപിച്ചാണ് ഇസ്രയേലിന്റെ അസാധാരണ നടപടി.

അതേസമയം, ഇറാന്റെ ആക്രമണത്തോട് കരുതലോടെ പ്രതികരിക്കാനാണ് ഇസ്രയേലിന്റെ തീരുമാനം.

ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തിന് ഒരു വർഷം തികയാൻ ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ലെബനനിലും ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. യുദ്ധം അവസാനിപ്പിക്കണമെന്ന് യു എൻ സെക്രട്ടറി അന്റോണിയോ ഗുട്ടാറസ് ശക്തമായ നിലപാട് സ്വീകരിച്ചതാണ് ഇസ്രയേലിനെ ചൊടിപ്പിച്ചത്.

ഐക്യരാഷ്ട്ര സംഘടനയുടെ ചരിത്രത്തിലെ കറയെന്ന് വിശേഷിപ്പിച്ചാണ് അന്റോണിയോ ഗുട്ടാറസിനെ ഇസ്രയേല്‍ വിലക്കിയത്. ഇറാൻ നടത്തിയ മിസൈല്‍ വർഷത്തിലെ നടുക്കം വിട്ടുമാറും മുമ്ബാണ് ഐക്യരാഷ്ട്ര സംഘടനാ സെക്രട്ടറി ജനറലിനെതിരെ ഇസ്രയേല്‍ തിരിഞ്ഞത്. യു എൻ സെക്രട്ടറി ജനറല്‍ ഇസ്രയേല്‍ വിരുദ്ധനാണെന്നും ഭീകരവാദികളെയും കൊലപാതകികളെയും പിന്തുണക്കുന്നെന്നുമാണ് വിമർശനം.

ഇറാന്റെ വിപ്ലവസേന ടെല്‍ അവീവ് ജെറുസലേം നഗരങ്ങളിലെ ലക്ഷ്യമിട്ട് ഇരുന്നൂറോളം മിസൈലുകള്‍ തൊടുത്തെങ്കിലും ഇതുവരെയും ഇസ്രയേല്‍ തിരിച്ചടിച്ചിട്ടില്ല. ജനവാസകേന്ദ്രങ്ങളായിരുന്നില്ല, മൊസാദ് ഉള്‍പ്പെടെ ഇസ്രയേലിന്റെ പ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ മിസൈല്‍ വർഷം.

What's Your Reaction?

like

dislike

love

funny

angry

sad

wow