തനിക്കെതിരെയുള്ളത് വ്യാജ പരാതി ; ‍ഡിജിപിക്ക് പരാതി നല്‍കി നിവിൻ പോളി

യുവ നടൻ നിവിൻ പോളിക്കെതിരെ വന്ന ബലാത്സംഗ കേസില്‍ ഡിജിപിക്ക് വിശദമായ പരാതി നല്‍കി.

Sep 6, 2024 - 23:35
 0  2
തനിക്കെതിരെയുള്ളത് വ്യാജ പരാതി ; ‍ഡിജിപിക്ക് പരാതി നല്‍കി നിവിൻ പോളി

തിരുവനന്തപുരം: യുവ നടൻ നിവിൻ പോളിക്കെതിരെ വന്ന ബലാത്സംഗ കേസില്‍ ഡിജിപിക്ക് വിശദമായ പരാതി നല്‍കി. ഇപ്പോള്‍ തനിക്കെതിരായുണ്ടായ പരാതി വ്യാജമാണെന്നും, കേസില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ അത് പുറത്തു കൊണ്ടുവരണമെന്നുമാണ് ആവശ്യം.ഇതിനിടെ നിവിന് പിന്തുണയുമായി നടി പാ‌ർവതി ആ‌ർ കൃഷ്ണയും രംഗത്തെത്തിയിരുന്നു.

തന്റെ പക്കലുള്ള ഡിജിറ്റല്‍ തെളിവുകളടക്കം നിരത്തിയാണ് പാർവതി ആർ കൃഷ്ണയുടെ ഈ വെളിപ്പെടുത്തല്‍. ബലാത്സംഗം നടന്നുവെന്നു പറയുന്ന കൊച്ചിയിലെ ഷൂട്ടിംങ് സെറ്റില്‍ നിവിനോടൊപ്പം നില്‍ക്കുന്ന തന്റെ ചിത്രമടക്കം പങ്കുവച്ചാണ് പാർവതി നടന് പിന്തുണയറിയിച്ചത്. അന്നേ ദിവസം ഷൂട്ട് ചെയ്ത ഒരു വീഡിയോയും യുവനടി ഇതിനോടൊപ്പം പുറത്തുവിട്ടു.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങള്‍ക്കു ശേഷം എന്ന സിനിമയില്‍ പാ‍ർവതിയും വേഷമിട്ടിരുന്നു. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം പുലർച്ചെ വരെ നിവിന്‍ തന്റെ കൂടെയായിരുന്നുവെന്നും, ഈ പരാതി വ്യാജമെന്നും സംവിധായകൻ വിനീത് ശ്രീനിവാസനും നേരത്തെ വ്യക്തമാക്കിയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow