നിത അംബാനി വീണ്ടും അന്താരാഷ്ട്ര ഒളിമ്ബിക് കമ്മിറ്റി അംഗം

രാജ്യാന്തര ഒളിമ്ബിക് കമ്മിറ്റി (ഐഒസി) അംഗമായി നിത അംബാനിയെ വീണ്ടും തിരഞ്ഞെടുത്തു.

Jul 25, 2024 - 11:26
 0  3
നിത അംബാനി വീണ്ടും അന്താരാഷ്ട്ര ഒളിമ്ബിക് കമ്മിറ്റി അംഗം

രാജ്യാന്തര ഒളിമ്ബിക് കമ്മിറ്റി (ഐഒസി) അംഗമായി നിത അംബാനിയെ വീണ്ടും തിരഞ്ഞെടുത്തു. നിലവില്‍ പാരീസില്‍ നടക്കുന്ന 142ാമത് ഐഒസി സെഷനിലാണ് ഇന്ത്യയില്‍ നിന്നുള്ള ഐഒസി അംഗം എന്ന നിലയില്‍ ഏകകണ്ഠമായി നിത അംബാനി തിരഞ്ഞെടുക്കപ്പെട്ടത്.

അന്താരാഷ്ട്ര ഒളിമ്ബിക് കമ്മിറ്റിയുടെ അംഗമായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതില്‍ താന്‍ അങ്ങേയറ്റം സന്തുഷ്ടയാണെന്ന് അവര്‍ വ്യക്തമാക്കി. വലിയ ആദരവാണെന്നും തന്നില്‍ വീണ്ടും വിശ്വാസമര്‍പ്പിച്ചതിന് പ്രസിഡന്റ് തോമസ് ബാക്കിനും ഐഒസിയിലെ തന്റെ സഹപ്രവര്‍ത്തകരോടും ആത്മാര്‍ഥമായി നന്ദി പറയുകയാണെന്നും നിത അംബാനി കൂട്ടിച്ചേര്‍ത്തു.

'വീണ്ടും എന്നിലേക്കെത്തിയ നേട്ടത്തെ വ്യക്തിപരമായല്ല ഞാന്‍ കാണുന്നത്. ആഗോള കായികരംഗത്ത് ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന സ്വാധീനത്തിനുള്ള അംഗീകാരം കൂടിയാണിത്. ഓരോ ഇന്ത്യക്കാരനുമായും സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും ഈ നിമിഷം ഞാന്‍ പങ്കിടുകയാണ്. ഇന്ത്യയിലും ലോകമെമ്ബാടും ഒളിമ്ബിക് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനായി ഞാന്‍ പ്രവര്‍ത്തിക്കും', നിത അംബാനി പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow