ഇഡി റെയ്ഡ് തന്ത്രമാക്കി ആയിരക്കണക്കിന് ബോണ്ടുകള്‍ വാങ്ങാൻ കോര്‍പ്പറേറ്റുകളെ നിര്‍ബന്ധിച്ചു; കേന്ദ്രമന്ത്രി നിര്‍മല സീതാരാമനെതിരെ കേസെടുക്കാൻ ഉത്തരവിട്ട് കോടതി

ഇലക്ടറല്‍ ബോണ്ടുകള്‍ വഴി പണം തട്ടിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരേ കേസ് എടുക്കാൻ ഉത്തരവിട്ട് ബെംഗളൂരു കോടതി.

Sep 29, 2024 - 14:35
 0  4
ഇഡി റെയ്ഡ് തന്ത്രമാക്കി ആയിരക്കണക്കിന് ബോണ്ടുകള്‍ വാങ്ങാൻ കോര്‍പ്പറേറ്റുകളെ നിര്‍ബന്ധിച്ചു; കേന്ദ്രമന്ത്രി നിര്‍മല സീതാരാമനെതിരെ കേസെടുക്കാൻ ഉത്തരവിട്ട് കോടതി

ബെംഗളൂരു: ഇലക്ടറല്‍ ബോണ്ടുകള്‍ വഴി പണം തട്ടിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരേ കേസ് എടുക്കാൻ ഉത്തരവിട്ട് ബെംഗളൂരു കോടതി.

കേന്ദ്ര മന്ത്രിക്കും മറ്റ് അഞ്ചുപേർക്കുമെതിരേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാണ് ജനപ്രതിനിധികളുമായി ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യുന്ന ബെംഗളൂരുവിലെ പ്രത്യേക കോടതി ഉത്തരവിട്ടിരിക്കുന്നത്.

ഇലക്ടററല്‍ ബോണ്ടിലൂടെ പണം തട്ടിയെന്ന പരാതിയില്‍ നിർമലയ്ക്കും മറ്റു അഞ്ചുപേർക്കുമെതിരെ, ജനാധികാര സംഘർഷ് സംഘതനിലെ(ജെ.എസ്.പി) ആദർശ് അയ്യർ എന്ന ആളാണ് കോടതിയെ സമീപിച്ചത്.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ(ഇഡി) റെയ്ഡ് എന്നത് സമ്മർദ്ദ തന്ത്രമാക്കി ആയിരക്കണക്കിന് ബോണ്ടുകള്‍ വാങ്ങാൻ കോർപ്പറേറ്റുകളെ നിർബന്ധിച്ചുവെന്ന് പരാതിയില്‍ ആരോപണം ഉയർത്തുന്നു. ഈ ഇലക്ടറല്‍ ബോണ്ടുകള്‍ ദേശീയ-സംസ്ഥാന നേതാക്കള്‍ പണമാക്കിമാറ്റി. നിർമലയും മറ്റു ബിജെപി നേതാക്കളും രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി അനധികൃത ഫണ്ട് ശേഖരിക്കാൻ ഇലക്ടറല്‍ ബോണ്ടുകള്‍ ഉപയോഗിച്ചെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

ഇപ്പോഴിതാ കോടതി ഉത്തരവിനുപിന്നാലെ നിർമല സീതാരാമൻ രാജിവെക്കണമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെടുകയും ചെയ്തു. നിർമലയുടെ രാജി ബിജെപി ആവശ്യപ്പെടുമോയെന്നും അദ്ദേഹം രൂക്ഷമായി ചോദിച്ചു.

ഇതിനിടെ, മൈസൂരു നഗരവികസന അതോറിറ്റി (മുഡ-മൈസൂരു അർബൻ ഡെവലപ്‌മെന്റ് അതോറിറ്റി) ഭൂമിയിടപാട് കേസില്‍ ഹൈക്കോടതിയില്‍നിന്ന് തിരിച്ചടി നേരിട്ടതിനുപിന്നാലെ സിദ്ധരാമയ്യയ്‌ക്കെതിരെ കഴിഞ്ഞദിവസം ലോകായുക്ത കേസ് രജിസ്റ്റർ ചെയ്തിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow