നിപ: 2 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; ആശങ്ക ഒഴിയുന്നു

2 പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

Jul 27, 2024 - 00:19
 0  8
നിപ: 2 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; ആശങ്ക ഒഴിയുന്നു

തിരുവനന്തപുരം: 2 പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 68 സാമ്ബിളുകളാണ് പരിശോധനയില്‍ നെഗറ്റീവായത്.

പുതുതായി 4 പേരാണ് നിപ ലക്ഷണങ്ങളോടെ അഡ്മിറ്റായത്. ആകെ 5 പേരാണ് ചികിത്സയിലുള്ളതെന്നും 472 പേർ നിലവില്‍ സമ്ബര്‍ക്ക പട്ടികയിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇതില്‍ 220 പേർ ഹൈറിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതുവരെ ആകെ 807 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കിയെന്നും മന്ത്രി അറിയിച്ചു. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow