നിപ പ്രതിരോധം: മലപ്പുറത്ത് അതിജാഗ്രത; ഐസിഎംആര്‍ സംഘം ഇന്ന് എത്തും

മലപ്പുറത്ത് നിപ ബാധിച്ച്‌ പതിനാലുകാരൻ മരിച്ചതിന് പിന്നാലെ പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ കർശന നിയന്ത്രണം.

Jul 22, 2024 - 12:11
 0  4
നിപ പ്രതിരോധം: മലപ്പുറത്ത് അതിജാഗ്രത; ഐസിഎംആര്‍ സംഘം ഇന്ന് എത്തും

ലപ്പുറം: മലപ്പുറത്ത് നിപ ബാധിച്ച്‌ പതിനാലുകാരൻ മരിച്ചതിന് പിന്നാലെ പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ കർശന നിയന്ത്രണം.

രോഗ ബാധയുടെ ഉറവിടം കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് നിയന്ത്രണം കടുപ്പിച്ചിരിക്കുന്നത്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസർച്ച്‌ സംഘം ഇന്ന് മലപ്പുറത്തെത്തും.

നാല് ശാസ്ത്രജ്ഞരും രണ്ട് ടെക്കനിക്കല്‍ വിദഗ്ധരുമാണ് സംഘത്തിലുണ്ടാവുക. നിപ ബാധ സ്ഥിരീകരിക്കപ്പെട്ട പശ്ചാത്തലത്തില്‍ മെഡിക്കല്‍ കോളേജിലെ ചികിത്സാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിപ പ്രതിരോധത്തില്‍ പ്രത്യേക പരിശീലനം ലഭിച്ച ഒരു ടീമിനെ ഇവിടേക്ക് നിയോഗിക്കാൻ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ചേർന്ന യോഗത്തില്‍ തീരുമാനമെടുത്തതായി പ്രിൻസിപ്പാള്‍ അറിയിച്ചു.

നിപ വൈറസ് ബാധ സംശയിക്കുന്നവരുടെ സ്രവ പരിശോധന കൂടുതല്‍ എളുപ്പമാക്കുന്നതിന് മൊബൈല്‍ ബിഎസ്‌എല്‍-3 ലബോറട്ടറി തിങ്കളാഴ്ച രാവിലെയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തും. ഇതോടെ പൂനെ നാഷനല്‍ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള സ്രവ പരിശോധന ഇവിടെ വെച്ച്‌ തന്നെ നടത്താനും, ഫലം വേഗത്തില്‍ തന്നെ ലഭ്യമാക്കാനും സാധിക്കും.

ഞായറാഴ്ച, രോഗലക്ഷണത്തോടെ നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ 7 പേരുടെ സാമ്ബിളുകള്‍ നെഗറ്റീവെന്ന് കണ്ടെത്തിയിരുന്നു. നിപ ബാധിച്ച്‌ മരിച്ച 14 വയസുകാരന്റെ ബന്ധുക്കള്‍ക്കും രോഗലക്ഷണമില്ല. 14 കാരന്റെ സമ്ബർക്കപ്പട്ടികയില്‍ 330 പേരാണുളളത്. ഇവരില്‍ 101 പേരെ ഹൈറിസ്ക്ക് വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുളളത്. 68 പേർ ആരോഗ്യ പ്രവർത്തകരാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow