പൂനെ വൈറോളജി ലാബിലെ ഫലവും പോസിറ്റീവ്; മലപ്പുറത്ത് "നിപ ജാഗ്രത'

പാണ്ടിക്കാട് പഞ്ചായത്തിലെ വിദ്യാർഥിക്ക് നിപ സ്ഥിരീകരിച്ചു.

Jul 20, 2024 - 23:39
 0  3
പൂനെ വൈറോളജി ലാബിലെ ഫലവും പോസിറ്റീവ്; മലപ്പുറത്ത് "നിപ ജാഗ്രത'
ലപ്പുറം: പാണ്ടിക്കാട് പഞ്ചായത്തിലെ വിദ്യാർഥിക്ക് നിപ സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയ്ക്ക് പിന്നാലെ പൂനെ വൈറോളജി ലാബിലേക്ക് അയച്ച ഫലം പോസിറ്റീവായി.
നേരത്തെ കോഴിക്കോട് മെഡിക്കല്‍ കോളജിലെ വൈറോളജി ലാബില്‍ പരിശോധിച്ച ഫലം പുറത്തു വന്നപ്പോഴും പോസിറ്റീവായിരുന്നു. പുനെയിലെ ഫലം വന്നാല്‍ മാത്രമേ നിപ ബാധ ഔദ്യോഗികമായി സ്ഥിരീകരിക്കൂ എന്നയാരുന്നു ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചത്.

മലപ്പുറം ചെമ്ബ്രശേരി പാണ്ടിക്കാട് സ്വദേശിയായ 14 കാരനാണ് ചികിത്സയിലുള്ളത്. പാണ്ടിക്കാടാണ് വൈറസിന്‍റെ പ്രഭവ കന്ദ്രം.

പ്രദേശത്ത് മൂന്ന് കിലോമീറ്റർ ചുറ്റളവില്‍ നിയന്ത്രണമേർപ്പെടുത്തും. മലപ്പുറത്തും കോഴിക്കോടും ജാഗ്രതാ നിർദേശം നല്‍കി. മാസ്ക് നിർബന്ധമായും ധരിക്കണം. അനാവശ്യ ആശുപത്രി സന്ദർശനങ്ങള്‍ ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് വ്യക്തമാക്കി.

സമ്ബർക്ക പട്ടിക ശാസ്ത്രീയമായി തയാറാക്കും. കുട്ടിയുമായി സമ്ബർക്കമുണ്ടായവരെ നിരീക്ഷണത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു. ഭയം വേണ്ടെന്നും ജാഗ്രത തുടരണമെന്നും മന്ത്രി പറഞ്ഞു.

എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. കുട്ടിയുമായി സമ്ബർക്കമുള്ള ഒരാള്‍ക്ക് പനി ബാധിച്ചിട്ടുണ്ട്. അയാള്‍ നിരീക്ഷണത്തിലാണ്. വൈറല്‍ പനിയാണെങ്കിലും സ്രവം ശേഖരിച്ചതായി മന്ത്രി പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow