കണ്ണൂര്‍ ചെങ്ങളായിയില്‍ വീണ്ടും നിധി കണ്ടെത്തി : തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് ലഭിച്ചത്

ഇന്നലെ നിധിയെന്ന് കരുതുന്ന വസ്തുക്കള്‍ കണ്ടെത്തിയ ചെങ്ങളായില്‍ നിന്ന് വീണ്ടും സ്വര്‍ണമുത്തും വെള്ളി നാണയങ്ങളും കണ്ടെത്തി.

Jul 13, 2024 - 22:23
 0  2
കണ്ണൂര്‍ ചെങ്ങളായിയില്‍ വീണ്ടും നിധി കണ്ടെത്തി : തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് ലഭിച്ചത്

ണ്ണൂർ/ ചെങ്ങളായി : ഇന്നലെ നിധിയെന്ന് കരുതുന്ന വസ്തുക്കള്‍ കണ്ടെത്തിയ ചെങ്ങളായില്‍ നിന്ന് വീണ്ടും സ്വര്‍ണമുത്തും വെള്ളി നാണയങ്ങളും കണ്ടെത്തി.

തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് നാല് വെള്ളിനാണയങ്ങളും രണ്ട് സ്വര്‍ണമുത്തുകളും ലഭിച്ചത്.

തൊഴിലുറപ്പ് തൊഴിലാളികള്‍ മഴക്കുഴി എടുക്കുന്നതിനിടെയാണ് ഇവ കണ്ടെത്തിയത്. നാണയങ്ങളില്‍ അറബിയില്‍ അക്കങ്ങളും അക്ഷരങ്ങളും എഴുതിയിട്ടുണ്ടെന്ന് തൊഴിലാളികള്‍ പറഞ്ഞു.

ഇന്നലെ നിധി കണ്ടെത്തിയ അതേ കുഴിയില്‍ നിന്നാണ് തൊഴിലാളികള്‍ക്ക് ഇവ ലഭിച്ചത്. ലഭിച്ച നാണയങ്ങള്‍ പൊലീസിന് കൈമാറുമെന്ന് തൊഴിലുറപ്പ് തൊഴിലാളികള്‍ പറഞ്ഞു.

ഇന്നലെ മഴക്കുഴി എടുക്കുന്നതിനിടെയാണ് നിധി കുംഭം ലഭിച്ചത്. ഇവ പൊലീസ് കോടതിയില്‍ ഹാജരാക്കി. സ്വര്‍ണ ലോക്കറ്റുകള്‍, പതക്കങ്ങള്‍, മോതിരങ്ങള്‍ എന്നിവയാണ് പാത്രത്തില്‍ ഉണ്ടായിരുന്നത്. ചെങ്ങളായി പഞ്ചായത്തിലെ പരിപ്പായി സര്‍ക്കാര്‍ എല്‍പി സ്‌കൂളിന്റെ അടുത്തുള്ള സ്വകാര്യ ഭൂമിയില്‍ പണിയെടുക്കവെയാണ് ഇവ ലഭിച്ചത്.

16 തൊഴിലാളികളാണ് ആ സമയം മഴക്കുഴി നിര്‍മാണത്തില്‍ ഉണ്ടായിരുന്നത്. ഉപേക്ഷിക്കപ്പെട്ട നിലയിലും ഒളിച്ചുവച്ച രീതിയിലും എന്ത് കണ്ടെത്തിയാലും പൊലീസിനെ അറിയിക്കണമെന്ന നിര്‍ദേശത്തെത്തുടര്‍ന്നാണ് പൊലീസിനെ വിവരമറിയിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow