അമ്മയുടെ മടിയിൽ ഇരുന്ന ഒന്നര വയസുകാരന്റെ മുഖത്ത് കടിച്ച് തെരുവ് നായ
പ്രസിദ്ധീകരിച്ചത്: 10 Dec, 2025
ഒന്നര വയസ്സുകാരൻ അടക്കം അഞ്ചു പേർക്ക് തെരുവുനായയുടെ കടിയേറ്റു.
ചൊവ്വ പകൽ 12 മണിയോടെ അമ്മയുടെ മടിയിൽ ഇരിക്കുകയായിരുന്ന തൊഴിയൂർ രാപറമ്പിൽ പടിക്കളത്തിൽ റംഷാദ് മകൻ നിഷാൻ(ഒന്നര) ന് ആണ് കടിയേറ്റത്.മുഖത്ത് പരുക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സമീപത്തുള്ള മറ്റൊരു കുട്ടിക്കും കടിയേറ്റിട്ടുണ്ട്.