വയസ് തിരുത്തി വോട്ടർ പട്ടികയിൽ പേര് ചേർത്തെന്ന് പരാതി

വയസ് തിരുത്തി വോട്ടർ പട്ടികയിൽ പേര് ചേർത്തെന്ന് പരാതി

പ്രസിദ്ധീകരിച്ചത്: 10 Dec, 2025
ഷെയർ ചെയ്യുക:

വോട്ടർ പട്ടികയിൽ വയസ് തിരുത്തി  പേര് ചേർത്തെന്ന പരാതിയിൽ സിപിഎം സ്ഥാനാർഥി ഉൾപ്പെടെ മൂന്നുപേർക്കെതിരെ പൊലീസ് കേസെടുത്തു.

 

18 വയസ് പൂർത്തിയാകാത്ത പെൺകുട്ടിയെ വ്യാജ ജനന സർട്ടിഫിക്കറ്റ് തിരുത്തി വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയെന്നാണ് പരാതി.  മലപ്പുറം പുളിക്കൽ പഞ്ചായത്ത് പതിനാറാം വാർഡ് എൽഡിഎഫ് സ്ഥാനാർഥി കെ.ഒ നൗഫൽ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തത്.