പ്രതിസന്ധി രൂക്ഷം; ഇൻഡിഗോയുടെ ശൈത്യകാല സർവീസുകൾ വെട്ടിക്കുറയ്ക്കാൻ കേന്ദ്ര തീരുമാനം, സ്ലോട്ടുകൾ മറ്റു കമ്പനികൾക്ക് നൽകും

പ്രതിസന്ധി രൂക്ഷം; ഇൻഡിഗോയുടെ ശൈത്യകാല സർവീസുകൾ വെട്ടിക്കുറയ്ക്കാൻ കേന്ദ്ര തീരുമാനം, സ്ലോട്ടുകൾ മറ്റു കമ്പനികൾക്ക് നൽകും

പ്രസിദ്ധീകരിച്ചത്: 09 Dec, 2025
ഷെയർ ചെയ്യുക:

രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ   പശ്ചാത്തലത്തിൽ, അവരുടെ ശൈത്യകാല ഷെഡ്യൂൾ വെട്ടിക്കുറയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. വെട്ടിക്കുറയ്ക്കുന്ന സ്ലോട്ടുകൾ മറ്റു വിമാനക്കമ്പനികൾക്ക് വീതിച്ചു നൽകുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രി കെ രാം മോഹൻ നായിഡു അറിയിച്ചു.സർവീസ് തടസ്സങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ പങ്കുവെക്കവെ, ഡിസംബർ 15 വരെയുള്ള റദ്ദാക്കലുകൾക്കായി 827 കോടി രൂപ തിരികെ നൽകിയതായി ഇൻഡിഗോ തിങ്കളാഴ്ച രാത്രി വ്യക്തമാക്കി. തങ്ങളുടെ നെറ്റ്‌വർക്കിലുടനീളം 90 ശതമാനം വിമാനങ്ങളും കൃത്യസമയത്ത് സർവീസ് നടത്തിയെന്നും, 450-ലധികം റദ്ദാക്കലുകൾ ഉണ്ടായിട്ടും 1,800-ലധികം വിമാനങ്ങൾ സർവീസ് നടത്തിയെന്നും കമ്പനി അവകാശപ്പെട്ടു.