ശശി തരൂർ മോദി ഫാൻസ് അസോസിയേഷന്റെ അന്താരാഷ്ട്ര പ്രസിഡന്റ്: എ പി അബ്ദുള്ളക്കുട്ടി

ശശി തരൂർ മോദി ഫാൻസ് അസോസിയേഷന്റെ അന്താരാഷ്ട്ര പ്രസിഡന്റ്: എ പി അബ്ദുള്ളക്കുട്ടി

പ്രസിദ്ധീകരിച്ചത്: 08 Dec, 2025
ഷെയർ ചെയ്യുക:

മോദി സ്തുതിയില്‍ കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നതിനിടെ തിരുവനന്തപുരം എംപി ശശി തരൂരിനെ പുകഴ്ത്തി ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടി.

 

മോദി ഫാന്‍സ് അസോസിയേഷന്റെ അന്താരാഷ്ട്ര പ്രസിഡന്റാണ് ശശി തരൂറെന്നാണ് ബിജെപി ദേശീയ വൈസ് പ്രസിഡന്റിന്റെ വാക്കുകള്‍. തയ്യില്‍ എന്‍ഡിഎ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സിപിഎം തന്നെ പുറത്താക്കിയത് നരേന്ദ്രമോദി ഫാന്‍സ് അസോസിയേഷന്റെ കേരളത്തിലെ ആദ്യത്തെ പ്രസിഡന്റായതിന്റെ പേരിലാണ്.