വനിതാ BLOയെ ഭീഷണിപ്പെടുത്തി വിവരങ്ങൾ ഫോണിലേക്ക് പകർത്തി ; ബിജെപി പ്രവർത്തകൻ കസ്റ്റഡിയിൽ

വനിതാ BLOയെ ഭീഷണിപ്പെടുത്തി വിവരങ്ങൾ ഫോണിലേക്ക് പകർത്തി ; ബിജെപി പ്രവർത്തകൻ കസ്റ്റഡിയിൽ

പ്രസിദ്ധീകരിച്ചത്: 06 Dec, 2025
ഷെയർ ചെയ്യുക:

വനിതാ ബൂത്ത് ലെവൽ ഓഫീസറെ (ബിഎൽഒ) ഭീഷണിപ്പെടുത്തി വിവരങ്ങൾ ഫോണിലേക്ക് പകർത്തിയതായി പരാതി. കാസർകോട് ഉപ്പളയിലാണ് സംഭവം. 

 

ബിഎൽഒ ആയ കണ്ണാടിപ്പാറ സ്വദേശി എ സുഭാഷിണി നൽകിയ പരാതിയിലാണ് നടപടി. ഫോണിലേക്ക് പകർത്തിയ വിവരങ്ങൾ അമിത് വാട്‌സ് ആപ്പ് ഗ്രൂപ്പിൽ ഇട്ടതായും എഫ്‌ഐആറിൽ പറയുന്നുണ്ട്.

സംഭവത്തിൽ ബിജെപി പ്രവർത്തകനായ ഉപ്പള മണിമുണ്ട സ്വദേശി അമിതിനെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിൽ എടുത്തു.