'ആഢംബര ഫ്ലാറ്റോ ​ഗോൾഡൻ വിസയോ ലഭിച്ചിട്ടില്ല'; എല്ലാം വ്യാജ വാർത്തയെന്ന് അനീഷ്

'ആഢംബര ഫ്ലാറ്റോ ​ഗോൾഡൻ വിസയോ ലഭിച്ചിട്ടില്ല'; എല്ലാം വ്യാജ വാർത്തയെന്ന് അനീഷ്

പ്രസിദ്ധീകരിച്ചത്: 05 Dec, 2025
ഷെയർ ചെയ്യുക:

ബിഗ് ബോസിന് പിന്നാലെ ദുബായിൽ ​ആഢംബര ഫ്ലാറ്റും ​ഗോൾഡൻ വിസയും ലഭിച്ചെന്ന വാർത്തകൾ തള്ളി അനീഷ്. ദുബായിൽ പ്രോപ്പർട്ടി കൺസൽട്ടന്റായ മുഹമ്മദ് അസ്റുദ്ദീൻ ഇക്കാര്യം പറഞ്ഞ് വീഡിയോ പങ്കിട്ടതോടെയാണ് ഇത് ഏറെ ശ്രദ്ധനേടിയത്.

വ്യാജ വാർത്തയാണിതെന്നും ആഢംബര ഫ്ലാറ്റോ ​ഗോൾഡൻ വിസയോ തനിക്ക് ലഭിച്ചിട്ടില്ലെന്നും അനീഷ് വ്യക്തമാക്കുന്നു. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് അനീഷ് വ്യക്തത വരുത്തിയിരിക്കുന്നത്.സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിച്ച് കൊണ്ടിരിക്കുന്ന ഒരു കാര്യത്തിന്റെ സത്യാവസ്ഥ നിങ്ങളുമായി പങ്കുവയ്ക്കാനാണ് വന്നത്. ദുബായിൽ ആഢംബര ഫ്ലാറ്റും ​ഗോൾഡൻ വിസയൊക്കെ കിട്ടിയില്ലേന്ന് പറഞ്ഞത് ഒരുപാട് പേര് മെസേജ് അയച്ച് ചോദിക്കുന്നുണ്ട്. സത്യാവസ്ഥ എന്തെന്നാൽ, വസ്തുതാപരമായ കാര്യമല്ല ഈ പ്രചരിക്കുന്നത്. ആഢംബര ഫ്ലാറ്റോ ​ഗോൾഡൻ വിസയോ എനിക്ക് കിട്ടിയിട്ടില്ല. അതൊരു വ്യാജ വാർത്തയാണ്", എന്നായിരുന്നു അനീഷിന്റെ വാക്കുകൾ. ‌