ശബരിമല സ്വർണക്കൊള്ള: ഇ.ഡിക്ക് പിന്നാലെ എന്‍ഐഎയും സിബിഐയും വരും; സുരേഷ് ഗോപി
പ്രസിദ്ധീകരിച്ചത്: 04 Dec, 2025
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇ.ഡിക്ക് പിന്നാലെ എന്‍ഐഎയും സിബിഐയും വരുമെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി. അപ്പോള്‍ കിടന്ന് കൈയ്യും കാലുമിട്ട് അടിക്കരുതെന്നും സുരേഷ് ഗോപി പറഞ്ഞു.
കൊല്ലം കോര്‍പറേഷനിലെ ബിജെപി പ്രകടന പത്രിക പ്രകാശന ചടങ്ങിലായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.കേസില്‍ ഇ.ഡി അന്വേഷണം ആകാമെന്നു ഹൈക്കോടതി പറഞ്ഞതിനു പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.