മുൻവർഷത്തെ ചോദ്യപേപ്പർ ആവർത്തിച്ചു; കേരള സർവകലാശാല പരീക്ഷ  റദ്ദാക്കി

മുൻവർഷത്തെ ചോദ്യപേപ്പർ ആവർത്തിച്ചു; കേരള സർവകലാശാല പരീക്ഷ റദ്ദാക്കി

പ്രസിദ്ധീകരിച്ചത്: 04 Dec, 2025
ഷെയർ ചെയ്യുക:

കേരള സർവകലാശാല ചോദ്യപേപ്പർ ആവർത്തിച്ചതിൽ നടപടി. പരീക്ഷ റദ്ദാക്കി. ജനുവരി 13 ന് വീണ്ടും പരീക്ഷ നടത്തും.

 

BSC ബോട്ടണിയിലെ അഞ്ചാം സെമസ്റ്റർ പരീക്ഷയിലാണ് മുൻവർഷത്തെ ചോദ്യപേപ്പർ ആവർത്തിച്ച് നൽകിയത്.

 

എൻവയൺമെൻ്റൽ സ്റ്റഡീസ് എന്ന വിഷയത്തിലാണ് 2024 ൽ അച്ചടിച്ച അതെ ചോദ്യങ്ങൾ തന്നെ ആവർത്തിച്ചത്. 2024 ഡിസംബറിലെ ചോദ്യപേപ്പറിലെ 35 ചോദ്യങ്ങളും അതേപടി ആവർത്തിച്ചിട്ടുണ്ട്.പരിശോധിച്ചതിനുശേഷം തുടർനടപടികൾ ഉണ്ടാകുമെന്ന് സർവകലാശാല പരീക്ഷ കൺട്രോളർ അറിയിച്ചു. വീഴ്ചവരുത്തിയ അധ്യാപികയെ ചോദ്യപേപ്പർ തയ്യാറാക്കുന്ന ചുമതലയിൽ നിന്ന് മാറ്റി.