'പുലിക്കളിക്ക് ധനസഹായം വൈകാൻ കാരണം ടൂറിസം വകുപ്പിന്‍റെ അനാസ്ഥ'; സംസ്ഥാന ടൂറിസം വകുപ്പിനെതിരെ കേന്ദ്രമന്ത്രി സുരേഷ് ഗോപി
പ്രസിദ്ധീകരിച്ചത്: 29 Nov, 2025
സംസ്ഥാന ടൂറിസം വകുപ്പിനെതിരെ കേന്ദ്രമന്ത്രി സുരേഷ് ഗോപി രംഗത്ത്. പുലിക്കളിക്ക് ധനസഹായം വൈകാൻ കാരണം ടൂറിസം വകുപ്പിന്‍റെ അനാസ്ഥയെന്ന് ആണ് അദ്ദേഹം കുറ്റപ്പെടുത്തിയത്.
സംസ്ഥാന ടൂറിസം വകുപ്പിനെതിരെ കേന്ദ്രമന്ത്രി സുരേഷ് ഗോപി രംഗത്ത്. പുലിക്കളിക്ക് ധനസഹായം വൈകാൻ കാരണം ടൂറിസം വകുപ്പിന്‍റെ അനാസ്ഥയെന്ന് ആണ് അദ്ദേഹം കുറ്റപ്പെടുത്തിയത്.
പുലിക്കളി സംഘങ്ങളുടെ ചെലവ് കണക്ക് സംസ്ഥാന ടൂറിസം വകുപ്പ് നൽകിയില്ല.പുലിക്കളി സംഘങ്ങൾക്ക് ധനസഹായം ഇനിയും ലഭിക്കാത്തത് വിവാദമായിരുന്നു.
ഓരോ പുലിക്കളി സംഘത്തിനും മുന്നു ലക്ഷം രൂപയായിരുന്നു കേന്ദ്ര ധനസഹായം. സ്വന്തം ഇടപെടലിലൂടെയാണ് കേന്ദ്രത്തിൽ നിന്ന് പണം വാങ്ങി നൽകിയതെന്നും സുരേഷ് ഗോപി പറഞ്ഞു