പരാതി നൽകിയ രീതി വിചിത്രം: പരാതി നൽകാൻ മൂന്നു മാസത്തെ കാലതാമസം എന്തിനെന്ന് എംഎം ഹസ്സൻ

പരാതി നൽകിയ രീതി വിചിത്രം: പരാതി നൽകാൻ മൂന്നു മാസത്തെ കാലതാമസം എന്തിനെന്ന് എംഎം ഹസ്സൻ

പ്രസിദ്ധീകരിച്ചത്: 28 Nov, 2025
ഷെയർ ചെയ്യുക:

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസില്‍ പ്രതികരണവുമായി കോൺ​ഗ്രസ് മുതിർന്ന നേതാവ് എംഎം ഹസ്സൻ. 

 

മൂന്ന് മാസത്തെ കാലതാമസം എന്തിനാണ് പരാതി നൽകാൻ. അതിജീവിതക്ക് മേൽ സമ്മർദ്ദം ഉണ്ടായിട്ടുണ്ടാകും.

 

പരാതി നൽകിയ രീതി വിചിത്രമാണ്. പരാതിക്ക് പിന്നിൽ ആസൂത്രണമുണ്ട്. 

രാഹുലിനെതിരെ പാർട്ടി നടപടി എടുത്തതാണ്. നിയമനടപടിക്ക് പാർട്ടിയോ രാഹുലോ തടസ്സം നിൽക്കില്ല.  രാഹുൽ വിഷയത്തിൽ പൊലീസ് നിയമനടപടി സ്വീകരിക്കട്ടെയെന്ന് എംഎം ഹസ്സൻ പറഞ്ഞു. 

 

 തെരഞ്ഞെടുപ്പ് കാലത്തെ പ്രചാരണത്തിന് വേണ്ടിയുള്ള നീക്കമാണിതെന്നും എംഎം ഹസ്സൻ പറഞ്ഞു.