ചുഴലിക്കാറ്റും ന്യൂനമർദ്ദവും; കേരളത്തിൽ മഴ തുടരും

ചുഴലിക്കാറ്റും ന്യൂനമർദ്ദവും; കേരളത്തിൽ മഴ തുടരും

പ്രസിദ്ധീകരിച്ചത്: 27 Nov, 2025
ഷെയർ ചെയ്യുക:

ചുഴലിക്കാറ്റിൻ്റെയും ന്യൂനമർദ്ദത്തിൻ്റെയും പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അടുത്ത നാലുദിവസം മഴയ്ക്ക് സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ / ഇടത്തരം മഴയ്ക്കുള്ള സാധ്യതയാണുള്ളത്. ഇന്ന് ഒരിടത്തും പ്രത്യേക മുന്നറിയിപ്പ് പുറപ്പെടുവിപ്പിച്ചിട്ടില്ല. തുടർന്നുള്ള മൂന്ന് ദിവസങ്ങളിലും പ്രത്യേക മുന്നറിയിപ്പില്ല.  തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തെക്കുകിഴക്കൻ ശ്രീലങ്കക്കും ഭൂമധ്യരേഖക്കു സമീപമുള്ള  ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായുണ്ടായിരുന്ന ശക്തി കൂടിയ ന്യുനമർദ്ദം  വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു തീവ്ര ന്യുനമർദ്ദമായി (Depression ). ഇതു കൂടുതൽ ശക്തി പ്രാപിച്ച് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വഴി വടക്കൻ തമിഴ്നാട്–പുതുച്ചേരി തീരത്തേക്ക് നീങ്ങാൻ സാധ്യത.