'കോര്‍പ്പറേഷന്‍ ബിജെപിയെ ഏല്‍പ്പിക്കൂ, ബാക്കി കാര്യം ഞങ്ങള്‍ നോക്കിക്കോളാം'; തദ്ദേശ തെരഞ്ഞെടുപ്പ് അഞ്ച് വര്‍ഷത്തെ വിലയിരുത്തലാണെന്ന് സുരേഷ് ഗോപി

'കോര്‍പ്പറേഷന്‍ ബിജെപിയെ ഏല്‍പ്പിക്കൂ, ബാക്കി കാര്യം ഞങ്ങള്‍ നോക്കിക്കോളാം'; തദ്ദേശ തെരഞ്ഞെടുപ്പ് അഞ്ച് വര്‍ഷത്തെ വിലയിരുത്തലാണെന്ന് സുരേഷ് ഗോപി

പ്രസിദ്ധീകരിച്ചത്: 26 Nov, 2025
ഷെയർ ചെയ്യുക:

തദ്ദേശ തെരഞ്ഞെടുപ്പ് അഞ്ച് വര്‍ഷത്തെ വിലയിരുത്തലാണെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി. വോട്ടര്‍മാര്‍ ഗൗരവത്തോടെ കാണുന്ന തെരഞ്ഞെടുപ്പാണ് തദ്ദേശ തെരഞ്ഞെടുപ്പെന്നും മാറ്റം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. 2025-ല്‍ മാറ്റം പ്രകടമാകും എന്നും കോര്‍പ്പറേഷന്‍ ബിജെപിയെ ഏല്‍പ്പിക്കൂ, ബാക്കി കാര്യം ഞങ്ങള്‍ നോക്കിക്കോളാം എന്നും അന്‍പത്തി ആറോളം ഇടങ്ങളില്‍ വിജയം സുനിശ്ചിതമാണ്. കവടിയാറിലെയും ശാസ്തമംഗലത്തെയും സ്ഥാനാര്‍ത്ഥികള്‍ ശക്തരാണ്' എന്നും അദ്ദേഹം പറഞ്ഞു.