'കണ്ണില്ലാത്ത ക്രൂരത'; പറമ്പിൽ കോഴി കയറിയെന്നാരോപിച്ച് വൃദ്ധ ദമ്പതികൾക്ക് അയൽവാസിയുടെ ക്രൂരമർദനം
പ്രസിദ്ധീകരിച്ചത്: 26 Nov, 2025
പറമ്പിൽ കോഴി കയറിയെന്നാരോപിച്ച് വൃദ്ധ ദമ്പതികൾക്ക് അയൽവാസിയുടെ ക്രൂരമർദനം. വയനാട് കമ്പളക്കാട്ടിൽ ആണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. അയൽവാസി ദമ്പതികളുടെ കൈകൾ തല്ലിയൊടിച്ചു എന്നാണ് ലഭിക്കുന്ന വിവരം. ഇരു കുടുംബങ്ങളും തമ്മിൽ തർക്കം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.ചുണ്ടക്കര ഒറ്റപ്ലാക്കൽ ലാൻസി തോമസ്, ഭാര്യ അമ്മിണി എന്നിവർക്കാണ് മർദനമേറ്റത്. അയൽവാസിയായ തോമസ് വൈദ്യരാണ് ഇവരെ ക്രൂരമായി മർദിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. മർദനത്തിൽ ലാൻസിൻ്റെ ഇരു കൈകളും, അമ്മിണിയുടെ ഒരു കൈയ്യും ഒടിഞ്ഞിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. സംഭവത്തിൽ കമ്പളക്കാട് പൊലീസ് കേസെടുത്തു.