സ്പാം, തട്ടിപ്പ് പ്രവർത്തനങ്ങൾ; 21 ലക്ഷം മൊബൈൽ നമ്പറുകൾ ബ്ലോക്ക് ചെയ്ത് ട്രായ്; ഉപയോക്താക്കൾക്ക് മുന്നറിയിപ്പ്
പ്രസിദ്ധീകരിച്ചത്: 25 Nov, 2025
(TRAI) 21 ലക്ഷം ഫോൺ നമ്പറുകൾ ബ്ലോക്ക് ചെയ്തു. സ്പാം, മറ്റ് തട്ടിപ്പ് സംബന്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട നമ്പറുകളാണിത്. തട്ടിപ്പും സ്പാം കോളുകളും തടയുന്നതിനായി മൊബൈൽ ഉപയോക്താക്കൾക്ക് ട്രായ് പൊതു മുന്നറിയിപ്പും പുറത്തിറക്കി.ഒരു വർഷത്തിനിടെ 21 ലക്ഷം മൊബൈൽ നമ്പറുകൾ ബ്ലോക്ക് ചെയ്തതായി ട്രായ് അറിയിച്ചു. ഈ മൊബൈൽ നമ്പറുകൾ ഉപയോഗിച്ചാണ് തട്ടിപ്പുകാരും മറ്റ് സ്ഥാപനങ്ങളും സ്പാം കോളുകളും തട്ടിപ്പ് കോളുകളും സന്ദേശങ്ങളും അയച്ചിരുന്നത്.മൊബൈൽ ഉപയോക്താക്കൾ സ്പാം കോളുകളും സന്ദേശങ്ങളും ബ്ലോക്ക് ചെയ്യുക മാത്രമല്ല, അവ റിപ്പോർട്ട് ചെയ്യുകയും വേണമെന്ന് ട്രായ് നിർദ്ദേശിച്ചു. ഇതിനായി ട്രായ് ഡി.എൻ.ഡി. (TRAI DND) ആപ്പ് ഉപയോഗിക്കാനാണ് ഏജൻസി ആവശ്യപ്പെട്ടത്. സ്പാം കോളുകളും സന്ദേശങ്ങളും റിപ്പോർട്ട് ചെയ്യാൻ കഴിയുന്ന ട്രായിയുടെ സ്വന്തം ആപ്പാണിത്.