ഓട്ടോയില്‍ കാറിടിച്ച് അപകടം; ആറുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം, അമ്മയുടേയും മുത്തശിയുടേയും നില ഗുരുതരം

ഓട്ടോയില്‍ കാറിടിച്ച് അപകടം; ആറുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം, അമ്മയുടേയും മുത്തശിയുടേയും നില ഗുരുതരം

പ്രസിദ്ധീകരിച്ചത്: 21 Nov, 2025
ഷെയർ ചെയ്യുക:

ആലത്തൂര്‍ പാടൂരില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ച് ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. തോലനൂര്‍ ജാഫര്‍-ജസീന ദമ്പതികളുടെ മകന്‍ സിയാന്‍ ആദം ആണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. 

ഇന്നലെ രാത്രി ഏഴരയോടെ പാടൂര്‍ പാല്‍ സൊസൈറ്റിക്ക് സമീപം ആലത്തൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോയില്‍ എതിര്‍ ദിശയില്‍ വരികയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഓട്ടോയില്‍ സഞ്ചരിച്ചിരുന്ന കുട്ടിയുടെ ഉമ്മ റസീനയും, റസീനയുടെ ഉമ്മ റഹ്മത്ത്, ഡ്രൈവര്‍ ബാലസുബ്രഹ്മണ്യന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. റസീനയും റഹ്മത്തും ഗുരുതരാവസ്ഥയിലാണ്. ഇവര്‍ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 

കാര്‍ ഓടിച്ചിരുന്ന കുന്നംകുളം സ്വദേശി റെജി ആലത്തൂരിലെ പൊലീസ് കസ്റ്റഡിയിലെടുത്തു.