പ്രഭാതസവാരിക്കിറങ്ങിയ വിദേശവിനോദ സഞ്ചാരിക്ക് തെരുവുനായയുടെ കടിയേറ്റു

പ്രഭാതസവാരിക്കിറങ്ങിയ വിദേശവിനോദ സഞ്ചാരിക്ക് തെരുവുനായയുടെ കടിയേറ്റു

പ്രസിദ്ധീകരിച്ചത്: 21 Nov, 2025
ഷെയർ ചെയ്യുക:

ടൗണിന് സമീപത്തുള്ള ആഡിറ്റ് കവലയിൽ, ബ്രിട്ടീഷുകാരനായ വിനോദസഞ്ചാരിക്ക് തെരുവുനായയുടെ കടിയേറ്റു.

 

ആഡിറ്റിലുള്ള ഒരു റിസോർട്ടിലെത്തിയ 52-കാരനാണ് കടിയേറ്റത്. ബുധനാഴ്ച രാവിലെ പ്രഭാതസവാരിക്കായി റോഡിലൂടെ നടക്കുമ്പോൾ നായ കാലിൽ കടിക്കുകയായിരുന്നു.

 

തുടർന്ന് ഇദ്ദേഹം അടിമാലി താലൂക്ക് ആശുപത്രിയിലെത്തി  വാക്സിനെടുത്തു. എന്നാൽ, ഏതാനും ദിവസംകൂടി ആശുപത്രിയിൽ ചെല്ലണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നതിനാൽ, മടക്കയാത്രയെ ബാധിക്കുമോയെന്ന ആശങ്കയിലാണ് ഇദ്ദേഹം.