അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിനെതിരെ ഇഡി നടപടി തുടരുന്നു; ഇതുവരെ 9000 കോടി രൂപയുടെ ആസ്തികൾ കണ്ടുകെട്ടി

അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിനെതിരെ ഇഡി നടപടി തുടരുന്നു; ഇതുവരെ 9000 കോടി രൂപയുടെ ആസ്തികൾ കണ്ടുകെട്ടി

പ്രസിദ്ധീകരിച്ചത്: 20 Nov, 2025
ഷെയർ ചെയ്യുക:

രാജ്യത്തെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ഇളയ സഹോദരൻ യുടെ പ്രതിസന്ധികൾക്ക് ശമനമില്ല. കഴിഞ്ഞ കുറച്ച് നാളുകളായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇമണി ലോണ്ടറിംഗ് കേസിൽ ഇഡി ഇതുവരെ നടത്തിയ കണ്ടുകെട്ടലിലൂടെ ഏകദേശം 9000 കോടി രൂപയിലധികം മൂല്യമുള്ള ആസ്തികളാണ് കണ്ടുകെട്ടിയിരിക്കുന്നത്.ഡി) അദ്ദേഹത്തിൻ്റെ നേതൃത്വത്തിലുള്ള റിലയൻസ് ഗ്രൂപ്പ് കമ്പനികൾക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്.

അനിൽ അംബാനി ഗ്രൂപ്പ് ഓഫ് കമ്പനികളുമായി ബന്ധപ്പെട്ട 1400 കോടി രൂപ മൂല്യമുള്ള ആസ്തികൾ കണ്ടുകെട്ടാൻ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) പുതിയ താൽക്കാലിക കണ്ടുകെട്ടൽ ഉത്തരവ് നൽകി. ഇതിനുമുമ്പ് ഇഡി നടപടികളുടെ ഭാഗമായി ഏകദേശം 7500 കോടി രൂപയുടെ ആസ്തികൾ കണ്ടുകെട്ടിയിരുന്നു.

പുതിയ ഉത്തരവോടെ, അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിൻ്റേതായി കണ്ടുകെട്ടിയ മൊത്തം ആസ്തികളുടെ മൂല്യം 9000 കോടി രൂപയായി ഉയർന്നു. കണ്ടുകെട്ടിയ ആസ്തികൾ നവി മുംബൈ, ചെന്നൈ, പൂനെ, ഭുവനേശ്വർ എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്നു.

കഴിഞ്ഞ ഒക്ടോബർ 31, 2025-ന് PMLA-യുടെ സെക്ഷൻ 5(1) പ്രകാരമാണ് കണ്ടുകെട്ടാനുള്ള ഉത്തരവുകൾ പുറപ്പെടുവിച്ചത്. റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ് (RHFL), റിലയൻസ് കൊമേഴ്സ്യൽ ഫിനാൻസ് ലിമിറ്റഡ് (RCFL) എന്നിവ പൊതുജനങ്ങളിൽ നിന്ന് സമാഹരിച്ച പണം ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട മണി ലോണ്ടറിംഗ് കേസിൽ അന്ന് 40-ൽ അധികം ആസ്തികളാണ് താൽക്കാലികമായി കണ്ടുകെട്ടിയത്.

ഇഡി കണ്ടുകെട്ടിയ 7,500 കോടി രൂപയുടെ ആസ്തികളിൽ മുംബൈയിലെ ബാന്ദ്ര വെസ്റ്റ്, പാലി ഹില്ലിലുള്ള അദ്ദേഹത്തിൻ്റെ ഒരു വസതിയും ഉൾപ്പെട്ടിരുന്നു. ഇപ്പോഴാണ് പുതിയ ആസ്തികൾ കണ്ടുകെട്ടിയിരിക്കുന്നത്.