ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ നടപടി; കൂടുതൽ പേർ എത്തിയാൽ അടുത്ത ദിവസം ദർശനം, നിലയ്ക്കലിൽ താമസ സൗകര്യമൊരുക്കും
പ്രസിദ്ധീകരിച്ചത്: 20 Nov, 2025
ശബരിമല ദർശനത്തിന് അനുഭവപ്പെട്ടതിൻ്റെ പശ്ചാത്തലത്തിൽ തിരക്ക് നിയന്ത്രിക്കാനുള്ള നടപടികൾ ശക്തമാക്കിയിരിക്കുകയാണ്. ഇന്നുമുതൽ റിയൽ ടൈം ബുക്കിംഗ് (സ്‌പോട്ട് ബുക്കിംഗ്) ഒരു ദിവസത്തേക്ക് 20,000 ആയി പരിമിതപ്പെടുത്തും.കൂടാതെ, വൻതോതിൽ എത്തുന്ന ഭക്തർക്ക് അടുത്ത ദിവസം ദർശനം നടത്താനുള്ള സൗകര്യങ്ങൾ ഒരുക്കും.നിലയ്ക്കലിൽ ഏഴ് പുതിയ സ്‌പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ തുറക്കും.വലിയ സംഘമായി എത്തുന്ന ഭക്തർക്ക് അടുത്ത ദിവസം ദർശനം നടത്താൻ നിലയ്ക്കലിൽ താമസ സൗകര്യങ്ങൾ ഒരുക്കും. മരക്കൂട്ടം, ശരംകുത്തി, സന്നിധാനം പാതകളിലെ ക്യൂ കോംപ്ലക്സുകൾ കൂടുതൽ പ്രവർത്തനക്ഷമമാക്കും. ക്യൂ കോംപ്ലക്‌സിൽ എത്തി വിശ്രമിക്കുന്ന ഭക്തർക്ക് ക്യൂവിൽ നിൽക്കുന്നതിലെ മുൻഗണന നഷ്ടമാകില്ല.