സീറ്റ് നൽകിയില്ല; ബിജെപിയെ പ്രതിസന്ധിയിലാക്കി വീണ്ടും ആത്മഹത്യാശ്രമം
പ്രസിദ്ധീകരിച്ചത്: 16 Nov, 2025
തിരുവനന്തപുരത്ത് ബിജെപിയെ പ്രതിരോധത്തിലാക്കി വീണ്ടും ആത്മഹത്യാശ്രമം. മഹിളാ മോർച്ച ജില്ലാ സെക്രട്ടറി ശാലിനിയാണ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ ആണ് സംഭവം. നെടുമങ്ങാട് പനങ്ങോട്ടേല വാർഡിൽ സ്ഥാനാർത്ഥിയായി ശാലിനിയെ പരിഗണിച്ചിരുന്നു. എന്നാൽ അവസാനം ശാലിനിയെ നേതൃത്വം തഴഞ്ഞുവെന്നാണ് വിവരം. ഇതിൽ മനംനൊന്താണ് ശാലിനിയുടെ ആത്മഹത്യാ ശ്രമം. നിലവിൽ ശാലിനി നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.