നാമനിര്‍ദേശ പത്രികകൾ വെള്ളിയാഴ്ച മുതൽ സ്വീകരിക്കും

നാമനിര്‍ദേശ പത്രികകൾ വെള്ളിയാഴ്ച മുതൽ സ്വീകരിക്കും

പ്രസിദ്ധീകരിച്ചത്: 12 Nov, 2025
ഷെയർ ചെയ്യുക:

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് നവംബർ 14, വെള്ളിയാഴ്ച മുതൽ നാമനിര്‍ദേശ പത്രികകൾ സ്വീകരിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ.

 

രാവിലെ 11 നും വൈകിട്ട് മൂന്നിനും ഇടയിലാണ് പത്രിക സമര്‍പ്പിക്കേണ്ടത്. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 21.

 

നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 22ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 24.

പഞ്ചായത്തിലേക്ക് മത്സരിക്കുന്നവര്‍ 2,000 രൂപയും ബ്ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും മത്സരിക്കുന്നവര്‍ 4,000 രൂപയും ജില്ലാ പഞ്ചായത്ത്-കോര്‍പ്പറേഷനുകളില്‍ മത്സരിക്കുന്നവര്‍ 5,000 രൂപയും പത്രികയോടൊപ്പം കെട്ടിവയ്ക്കണം.

 

പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിൽ നിന്നുള്ള സ്ഥാനാർത്ഥികൾ ഈ തുകയുടെ പകുതി മാത്രം കെട്ടിവച്ചാൽ മതിയാകും.