തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ അഡ്മിറ്റ് ചെയ്ത പ്രതി ചാടിപ്പോയി

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ അഡ്മിറ്റ് ചെയ്ത പ്രതി ചാടിപ്പോയി

പ്രസിദ്ധീകരിച്ചത്: 10 Nov, 2025
ഷെയർ ചെയ്യുക:

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഐസിയുവിൽ അഡ്മിറ്റ് ചെയ്ത പ്രതി ജനൽ വഴി ചാടി  രക്ഷപ്പെട്ടു.കൊല്ലം കൊട്ടിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ രാജീവ് ഫെർണാണ്ടസ് ആണ് ചാടിയത്.

 

ഇ ഡി ഉദ്യോഗസ്ഥൻ എന്ന വ്യാജേന പണം തട്ടിയ കേസിലെ പ്രതിയാണ് രാജീവ്.ഇന്നലെ രാത്രിയോടെ സുഖമില്ലാത്തതിനെ തുടർന്ന് ഇയാളെ കാർഡിയാക് ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു.തുടർന്നായിരുന്നു സംഭവം.

 

പൊലീസ് ഇയാൾക്കായുള്ള തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.