എംഎൽഎ പെൻഷൻ വേണ്ട അധ്യാപക പെന്‍ഷന്‍ മതി: കെ.ടി ജലീൽ അയച്ച കത്ത് പുറത്ത്
പ്രസിദ്ധീകരിച്ചത്: 10 Nov, 2025
എംഎൽഎ പെൻഷൻ വേണ്ട അധ്യാപക പെന്‍ഷന്‍ മതിയെന്ന് കെ.ടി ജലീല്‍ എംഎൽഎ. അധ്യാപക പെന്‍ഷന്‍ അനുവദിക്കാനായി കെ.ടി ജലീല്‍ എംഎൽഎ ഉന്നതവിദ്യാഭ്യാസ വകുപ്പിന് നൽകിയ കത്ത് പുറത്തായി.
സാമ്പത്തിക നേട്ടത്തിനല്ല താൻ രാജിവെച്ചത്. എംഎൽഎ കാലത്തെ സേവനമായി കണക്കാക്കി 27 വർഷത്തെ സർവീസിന് പെൻഷൻ നൽകണമെന്നാതെന്നും വാദം.
അധ്യാപക ജോലി രാജിവെച്ച് എംഎൽഎ ആയിരുന്ന കാലത്തെ സർവീസായി പരിഗണിച്ച് ആനുകൂല്യങ്ങൾ നൽകണമെന്നും കത്തിൽ. എംഎൽഎ പെന്‍ഷന് പകരം അധ്യാപക പെന്‍ഷന്‍ അനുവദിക്കണമെന്നും കെ.ടി ജലീല്‍ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്കയച്ച കത്തിൽ ആവിശ്യപ്പെട്ടിട്ടുണ്ട്.