റോം രൂപതയുടെ അജപാലന വത്സരം പാപ്പാ ഉദ്ഘാടനം ചെയ്യും
പ്രസിദ്ധീകരിച്ചത്: 02 Sep, 2025
റോം രൂപതയുടെ അജപാലനം വർഷം രൂപതാമെത്രാൻ കൂടിയായ ലിയൊ പതിനാലാമൻ പാപ്പാ ഉദ്ഘാടനം ചെയ്യുമെന്ന് റോം വികാരിയാത്ത് വെളിപ്പെടുത്തി.
സെപ്റ്റംബർ 19-ന് വൈകുന്നേരം, പ്രാദേശിക സമയം 6 മണിക്ക് രൂപതാകത്തീദ്രലായ വിശുദ്ധ ജോൺ ലാറ്ററൻ ബസിലിക്കയിൽ വചന ശുശ്രൂഷയോടുകൂടിയായിരിക്കും പാപ്പാ ഈ അജപാലന വർഷത്തിന് ഔപചാരിക തുടക്കം കുറിക്കുകയെന്ന് വികാരിയാത്ത് വ്യക്തമാക്കി.