കോൾഡ്രിഫ് സിറപ്പ് നിർമ്മാതാവ് ശ്രേസൻ ഫാർമ ഉടമ അറസ്റ്റിൽ
പ്രസിദ്ധീകരിച്ചത്: 09 Oct, 2025
മധ്യപ്രദേശിലും രാജസ്ഥാനിലും 19 കുട്ടികളുടെ മരണത്തിന് കാണമായ കോൾഡ്രിഫ് കഫ് സിറപ്പ് നിർമ്മാതാക്കളായ ശ്രേസൻ ഫാർമസ്യൂട്ടിക്കൽസിന്റെ ഉടമയെ അറസ്റ്റ് ചെയ്തു. സിറപ്പിൽ വലിയ അളവിൽ വിഷാംശമുള്ള വ്യാവസായിക രാസവസ്തുവായ ഡൈഎത്തിലീൻ ഗ്ലൈക്കോൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വ്യാപക നടപടി.
രംഗനാഥനെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തതായും ട്രാൻസിറ്റ് റിമാൻഡ് ലഭിച്ച ശേഷം മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലേക്ക് കൊണ്ടുപോകുമെന്നും വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. മധ്യപ്രദേശ് പോലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റ്.