പാപ്പാ:വൈവിധ്യം വിഘാതമല്ല, ഐക്യം കെട്ടിപ്പടുക്കാനുള്ള ക്ഷണം!

പാപ്പാ:വൈവിധ്യം വിഘാതമല്ല, ഐക്യം കെട്ടിപ്പടുക്കാനുള്ള ക്ഷണം!

പ്രസിദ്ധീകരിച്ചത്: 05 Oct, 2025
ഷെയർ ചെയ്യുക:

സൃഷ്ടിയുടെ സൗഷ്ഠവം ആവിഷ്കരിക്കുന്ന ഐക്യം കെട്ടിപ്പടുക്കാനുള്ള ഒരു വിളിയാണ് വൈവിധ്യങ്ങൾ എന്ന് പാപ്പാ.

വെള്ളിയാഴ്ച (03/05/205) “സൃഷ്ടിയുടെകാലം” (#SeasonOfCreation) എന്ന ഹാഷ്ടാഗോടുകൂടി സാമൂഹ്യ മാദ്ധ്യമമായ “എക്സ്” (X)-ൽ കണ്ണിചേർത്ത സന്ദേശത്തിലാണ്  ലിയൊ പതിനാലാമൻ പാപ്പായുടെ ഈ ഓർമ്മപ്പെടുത്തൽ ഉള്ളത്.

പാപ്പാ കുറിച്ചത് ഇപ്രകാരമാണ്:

“വൈവിധ്യമാർന്ന ജീവജാലങ്ങൾ ചേർന്ന വിസ്മയകരമായ സമ്മാനമാണ് ലോകം, അത് നമുക്കു നല്കപ്പെട്ടിരിക്കുന്നത് പരസ്പരം സഹായിക്കാനും പരസ്പരപൂരകമാകാനും നമുക്ക് കവിയുന്നതിനാണ്. വ്യത്യാസങ്ങൾ ഒരു തടസ്സമല്ല, പ്രത്യുത, സൃഷ്ടിയുടെ സൗന്ദര്യം വെളിപ്പെടുത്തുന്ന ഐക്യം കെട്ടിപ്പടുക്കുന്നതിനുള്ള ഒരു ക്ഷണമാണ്. #സൃഷ്ടിയുടെകാലം”

പാപ്പാ കണ്ണിചേർക്കുന്ന  “എക്സ്”  സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.