വിനിയോഗിക്കാതെ കളഞ്ഞത് 3863 കോടി രൂപ; തദ്ദേശ സ്ഥാപനങ്ങളുടെ ധനവിനിയോഗത്തിൽ സി.എ.ജി വിമർശനം
2024 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വലിയ തോതിൽ ഫണ്ട് വിനിയോഗിക്കാതെ കളഞ്ഞതായി കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി.എ.ജി.) റിപ്പോർട്ട്. ഫണ്ട് വിതരണത്തിൽ സർക്കാർ വരുത്തിയ കാലതാമസമാണ് വിനിയോഗത്തെ ബാധിച്ചത്.
വികസന ഫണ്ട്, മെയിന്റനൻസ് ഫണ്ട്, പൊതു ആവശ്യ ഫണ്ട് എന്നിവ തദ്ദേശ സ്ഥാപനങ്ങൾക്ക് യഥാസമയം എത്തിക്കുന്നതിൽ വീഴ്ചയുണ്ടായതാണ് വിനിയോഗത്തെ പ്രതികൂലമായി ബാധിച്ചത്. 2023-24 സാമ്പത്തിക വർഷത്തിൽ പഞ്ചായത്തുകൾക്ക് അനുവദിച്ച 9135.94 കോടി രൂപയിൽ 3367.92 കോടി രൂപയും ഉപയോഗിക്കാതെപോയി.
നഗരസഭകൾക്കും കോർപ്പറേഷനുകൾക്കുമായി നീക്കിവെച്ച 2318.95 കോടി രൂപയിൽ 495.83 കോടി രൂപയും ഇതേപോലെ വിനിയോഗിക്കാതെ നഷ്ടപ്പെട്ടു. ധനവിനിയോഗത്തിലെ ഈ പാളിച്ചകൾക്ക് പുറമെ, പൊതുസൗകര്യങ്ങളുടെ കാര്യത്തിലും ഗുരുതരമായ പോരായ്മകൾ റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്.