എസ്എംഎ ബാധിതരായ കുട്ടികൾക്കുള്ള ഇന്ത്യൻ നിർമിത മരുന്നുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി

എസ്എംഎ ബാധിതരായ കുട്ടികൾക്കുള്ള ഇന്ത്യൻ നിർമിത മരുന്നുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി

പ്രസിദ്ധീകരിച്ചത്: 25 Oct, 2026
ഷെയർ ചെയ്യുക:

: സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്എംഎ) ബാധിതരായ കുട്ടികൾക്കായി ഇന്ത്യൻ നിർമിത മരുന്നുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ.

 

എസ്എംഎ ബാധിതരായ കുട്ടികൾക്കായി, സുപ്രിംകോടതി പോലും അംഗീകരിച്ച ഇന്ത്യൻ നിർമിത മരുന്നുമായി മുന്നോട്ടുപോകുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരനും വ്യക്തമാക്കിയിരുന്നു.  പിന്നാലെയാണ് വിവാദങ്ങൾക്കിടയിൽ സർക്കാരിന്റെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രിയും രം​ഗത്തെത്തിയത്. 

 

ഇന്ത്യൻ കമ്പനിയെ ആശ്രയിച്ചതോടെ മരുന്ന് വില ആറ് ലക്ഷത്തിൽ നിന്ന് പതിനയ്യായിരം രൂപയായി കുറഞ്ഞുവെന്നും ഗുണനിലവാരത്തിൽ യാതൊരു ആശങ്കയുമില്ലെന്നും വി.ഡി സതീശൻ പറഞ്ഞു. അതേസമയം  ചില ചാനലുകളിൽ വാർത്ത വന്നതാണ് ആശങ്കക്ക് കാരണമെന്നും വിദേശ മരുന്ന് കമ്പനികൾ ചിലപ്പോൾ വാർത്തക്ക് പിന്നിൽ ഉണ്ടാവുമെന്നും ആരോ​ഗ്യ മന്ത്രി കുറ്റപ്പെടുത്തി.