ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ട്രാൻസ്പോർട്ട് കരാറുകാരൻ ബിനു അറസ്റ്റിൽ

ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ട്രാൻസ്പോർട്ട് കരാറുകാരൻ ബിനു അറസ്റ്റിൽ

പ്രസിദ്ധീകരിച്ചത്: 25 Oct, 2026
ഷെയർ ചെയ്യുക:

ശബരിമല മിൽമ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ട്രാൻസ്‌പോർട് കരാറുകാരനായ എസ്.എസ്. ബിനുവാണ് പോലീസിന്റെ പിടിയിലായത്.

 

സന്നിധാനത്തേക്ക് എത്തിക്കേണ്ടിയിരുന്ന മിൽമ നെയ്യ് വഴിയിൽ മറിച്ചുവിറ്റ കേസിലാണ് ഈ നടപടി. മിൽമയുടെ  യഥാർത്ഥ നെയ്‌ക്ക് പകരം വിപണിയിൽ വില കുറഞ്ഞ നെയ്യ് എത്തിച്ചെന്നാണ് അന്വേഷണത്തിലെ പ്രധാന കണ്ടെത്തൽ.

 

തമിഴ്നാട്ടിലെ ശ്രീ വെങ്കിടേശ്വര ട്രേഡേഴ്സ്, ലിയോ ട്രേഡേഴ്സ് എന്നീ രണ്ട് ഏജൻസികൾക്കാണ് സന്നിധാനത്തേക്ക് കൊണ്ടുപോയ നെയ്യ് മറിച്ചുവിറ്റത്. ഈ തട്ടിപ്പിലൂടെ ദേവസ്വം ബോർഡിന് രണ്ടര കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.