പയ്യോളിയില്‍ 13കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കി

പയ്യോളിയില്‍ 13കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കി

പ്രസിദ്ധീകരിച്ചത്: 25 Oct, 2026
ഷെയർ ചെയ്യുക:

പയ്യോളിയില്‍ 13കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കി. വടകര സ്വദേശി റഫീക്കിന്റെ ജാമ്യമാണ് കൊയിലാണ്ടി പോക്‌സോ ഫാസ്റ്റ് ട്രാക്ക് കോടതി റദ്ദാക്കിയത്. 

 

റഫീഖിന് ജാമ്യം ലഭിക്കാന്‍ പൊലീസ് ഒത്താശ ചെയ്തുകൊടുക്കുന്നുവെന്നാരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു.പിന്നാലെ, ജാമ്യം റദ്ദാക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നുമാവശ്യപ്പെട്ട് സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ പയ്യോളി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു.തുടർന്നാണ് ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള കോടതിയുടെ നിർണായക ഉത്തരവ്.

 

ഈ വര്‍ഷം ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ സഹായത്തോടെ റഫീഖ്  പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തിന് പിന്നാലെ റഫീഖ് വിദേശത്തേക്ക് കടന്നിരുന്നു. അതേസമയം, കേസില്‍ കുട്ടിയുടെ മാതാവിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.