പി.പി. ദിവ്യയെ അനുനയിപ്പിക്കാൻ സി പി ഐ എം കേന്ദ്ര നേതൃത്വം

പി.പി. ദിവ്യയെ അനുനയിപ്പിക്കാൻ സി പി ഐ എം കേന്ദ്ര നേതൃത്വം

പ്രസിദ്ധീകരിച്ചത്: 24 Oct, 2026
ഷെയർ ചെയ്യുക:

വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് പിന്നാലെ പാർട്ടിയുമായി അകൽച്ചയിലായ പി.പി. ദിവ്യയെ അനുനയിപ്പിക്കാൻ സി.പി.ഐ.എം. കേന്ദ്രനേതൃത്വം ഇടപെടൽ തുടങ്ങി. കേന്ദ്രകമ്മിറ്റിക്ക് ദിവ്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം.

 

കേന്ദ്രനേതൃത്വത്തിലെ മുതിർന്ന നേതാക്കൾ ദിവ്യയുമായി ഫോണിൽ സംസാരിച്ചു. സി.പി.ഐ.എമ്മിലെ ചില നേതാക്കൾക്കെതിരെ ഉൾപ്പെടെ ഉന്നയിച്ച വിഷയങ്ങളാണ് അവർ നൽകിയ പരാതിയിലുള്ളത്.

 

നേരത്തേ, പാർട്ടിയിൽ നിന്ന് അകലുന്നു എന്ന സൂചന നൽകിക്കൊണ്ട് കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പി.പി. ദിവ്യ സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ചില വേർപിരിയലുകൾ നഷ്ടങ്ങളല്ല, മറിച്ച് പുതിയ വഴികളിലേക്കുള്ള തുടക്കങ്ങളാകാം എന്നായിരുന്നു ആ പോസ്റ്റിലെ പ്രധാന പരാമർശം.