വ്യാജ ബോംബ് ഭീഷണി: 'മാനസിക വിഷാദം' മാറ്റാൻ അമേരിക്കൻ എൻജിനീയറുടെ ഞെട്ടിക്കുന്ന കുറ്റസമ്മതം

വ്യാജ ബോംബ് ഭീഷണി: 'മാനസിക വിഷാദം' മാറ്റാൻ അമേരിക്കൻ എൻജിനീയറുടെ ഞെട്ടിക്കുന്ന കുറ്റസമ്മതം

പ്രസിദ്ധീകരിച്ചത്: 20 Oct, 2026
ഷെയർ ചെയ്യുക:

സംസ്ഥാനത്തെ വിവിധ പ്രധാന കേന്ദ്രങ്ങളിലേക്ക് വ്യാജ ബോംബ് ഭീഷണികൾ മുഴക്കി പരിഭ്രാന്തി പരത്തിയ കേസിൽ അമേരിക്കയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ ശരത് സുബ്രഹ്മണ്യൻ പിടിയിലായി. തമിഴ്‌നാട് സ്വദേശിയായ ഇയാളുടെ പേരിൽ കേരളത്തിൽ മാത്രം 102 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അമേരിക്കയിൽ നിന്നുള്ള വ്യാജ ഇമെയിലുകൾ ഉപയോഗിച്ചാണ് ഇയാൾ തുടർച്ചയായി ഭീഷണികൾ അയച്ചിരുന്നത്.

 

ഒന്നര മാസം മുമ്പ് ചെന്നൈയിലെത്തിയ ഇയാളെ, തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ഭാര്യയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് തമിഴ്നാട് എ.ടി.എസ് (Anti-Terrorism Squad) ആണ് ആദ്യം കസ്റ്റഡിയിലെടുത്തത്. ഈ ചിത്രം ചാറ്റ് ജി.പി.ടി ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് ചോദ്യം ചെയ്യലിൽ തെളിഞ്ഞു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കേരളത്തിലെ 102 ബോംബ് ഭീഷണികൾക്ക് പിന്നിലും ഇയാളാണെന്ന് കണ്ടെത്താനായത്.

 

ഈ വിവരത്തെത്തുടർന്ന് തിരുവനന്തപുരം സിറ്റി പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിലേക്ക് വ്യാജ ഭീഷണികൾ അയച്ചതിന്റെ കാരണം കേട്ട് അന്വേഷണ ഉദ്യോഗസ്ഥർ അമ്പരന്നു. ഭാര്യ ഉപേക്ഷിച്ചുപോയതിനെത്തുടർന്നുണ്ടായ മാനസിക പ്രയാസങ്ങൾ മറികടക്കാനാണ് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാൻ തീരുമാനിച്ചതെന്ന് ശരത് സമ്മതിച്ചു.